ന്യൂനപക്ഷ മന്ത്രാലയം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

ന്യൂനപക്ഷ മന്ത്രാലയം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

Breaking News India

ന്യൂനപക്ഷ മന്ത്രാലയം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ന്യൂനപക്ഷ മന്ത്രാലയം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിപ്പിക്കുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

2006-ല്‍ യു.പി.എ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് ന്യൂനപക്ഷ മന്ത്രാലയം. ന്യൂനപക്ഷ കാര്യങ്ങള്‍ക്ക് മാത്രമായി സ്വതന്ത്ര മന്ത്രാലയം ആവശ്യമില്ലെന്നാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അഭിപ്രായം.

അതേ സയമം ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികള്‍ നിലയ്ക്കുകയില്ലെന്നും സാമൂഹിക നീതി മന്ത്രാലയത്തിനു കീഴില്‍ ന്യൂനപക്ഷകാര്യ വകുപ്പായി ഇനി പ്രവര്‍ത്തിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു വിഭാഗം വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ പ്രത്യേക മന്ത്രാലയം തന്നെ വേണമെന്ന സാഹചര്യത്തിലായിരുന്നു 2006-ല്‍ പുതിയ തീരുമാനം ഉണ്ടായത്. ക്രിസ്ത്യന്‍ ‍, മുസ്ളീം, ബുദ്ധ, ജൈന, സിഖ്, പാഴ്സി എന്നീ മതസ്ഥരാണ് ന്യൂനപക്ഷവിഭാഗത്തിന്‍ കീഴില്‍ വരുന്നത്.

മോഡി സര്‍ക്കാരിലെ ഏക മുസ്ളീം എംപിയായിരുന്നു ന്യൂനപക്ഷ വകുപ്പു മന്ത്രി. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി കഴിഞ്ഞതോടെ പുതിയ അവസരം ബിജെപി നല്‍കിയതുമില്ല. തുടര്‍ന്നു ന്യൂനപക്ഷ വകുപ്പ്, വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്ക് അധിക ചുമതല നല്‍കുകയാിരുന്നു.

സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളും ന്യൂനപക്ഷവിഭാഗങ്ങളും രംഗത്തു വന്നിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.