ക്രൈസ്തവ സഭകളുടെയും മിഷണറി സംഘടനകളുടെയും ഭൂമിയില്‍ ഓഡിറ്റിംഗ് നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

ക്രൈസ്തവ സഭകളുടെയും മിഷണറി സംഘടനകളുടെയും ഭൂമിയില്‍ ഓഡിറ്റിംഗ് നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

Breaking News India

ക്രൈസ്തവ സഭകളുടെയും മിഷണറി സംഘടനകളുടെയും ഭൂമിയില്‍ ഓഡിറ്റിംഗ് നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ വിവിധ ക്രൈസ്തവ സഭകളുടെയും മിഷണറി സംഘടനകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയെക്കുറിച്ച് സംസ്ഥാന വ്യാപകമായി ഓഡിറ്റിംഗ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

നിയമസഭയില്‍ സംസ്ഥാന റവന്യു മന്ത്രി ചന്ദ്രശേഖര്‍ ബാവന്‍ കുലെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത തല സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ബ്രിട്ടീഷ് കാലം മുതല്‍ മിഷണറിമാരുടെ കൈവശമുള്ള ഭൂമിയും സ്വാതന്ത്ര്യാനന്തരം കൈമാറ്റം ചെയ്യപ്പെട്ട സ്വത്തും നിയമവിധേയമാണോയെന്നും പരിശോധിക്കും.

നിയമവിരുദ്ധമായ കൈയ്യേറ്റങ്ങളും വ്യാജ രേഖ ചമയ്ക്കലുകളും കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് റവന്യു മന്ത്രി അറിയിച്ചു.

റവന്യു ഡിവിഷന്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് ഓഡിറ്റിംഗ് നടത്തുക. നിയമപരമായ രേഖകളുള്ള സ്ഥാപനങ്ങള്‍ ഭയക്കേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പ്രാര്‍ത്ഥനാ യോഗങ്ങളില്‍ തീവ്ര വലതു പക്ഷ സംഘടനകള്‍ തടസ്സമുണ്ടാക്കുന്നുവെന്ന് കാണിച്ച് മുംബൈ ഫോര്‍ പീസ് എന്ന കൂട്ടായ്മയുടെ കീഴില്‍ 25 സംഘടനകള്‍ പോലീസിനു പരാതി നല്‍കിയിരുന്നു.

ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ കീഴിലുള്ള നാസിക് ഡയോഷ്യസ് ട്രസ്റ്റ് അസോസിയേഷന്‍ ലിമിറ്റഡ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഭൂമി തര്‍ക്കം ബിജെപി എംഎല്‍എ ദേവയാനി നിയമസഭയില്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ക്രൈസ്തവ സഭയുടെ ഭൂമിയിന്മേല്‍ ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.