പ്രധാന ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള ഡയറ്റ് അപകടകരം
അമിതഭാരം മുതലായ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ തെറ്റായ ഡയറ്റ് പ്ളാന്‍ അതായത് ഫാഡ് ഡയറ്റ് അഥവാ യോ യോ ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിനു ദോഷമുണ്ടാക്കുന്നതായി വിദഗ്ദ്ധര്‍ പറയുന്നു.
ശരീരത്തിനു ആവശ്യമായ പോഷണങ്ങളുള്ള ഭക്ഷണം ഒഴിവാക്കുമ്പോള്‍ നിര്‍ജ്ജലീകരണം, ബലഹീനതയും, ക്ഷീണവും, ഓക്കാനം, തലവേദന, മലബന്ധം, വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത എന്നിവ ഉണ്ടാകുന്നു.
ഡയറ്റിംഗ് അപൂര്‍വ്വമായി മാത്രമേ വിജയിക്കാറുള്ളു. 95 ശതമാനം ഭക്ഷണ ക്രമം പാലിക്കുന്നവരും ഒന്നുമുതല്‍ 5 വര്‍ഷത്തിനുള്ളില്‍ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.
ഡയറ്റുമൂലം ഹൃദ്രോഗ സാദ്ധ്യത വര്‍ദ്ധിച്ചതുള്‍പ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങള്‍, ദീര്‍ഘകാലം നിലനില്‍ക്കുന്ന മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു. ഡയറ്റിംഗു മൂലം ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു.
അത് ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു. ഡയറ്റിംഗ് പാലിക്കുന്നവര്‍ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങള്‍ നഷ്ടപ്പെടുത്തുന്നു.
ഉദാഹരണത്തിന് ഒരു വ്യക്തിക്ക് കാല്‍സ്യത്തിന്റെ കുറവുണ്ടായേക്കാം. ഡയറ്റിംഗു മൂലം അവരില്‍ ഓസ്റ്റിയോ പെറോസിസ്, സ്ട്രെസ്, ഒടിവുകള്‍, ഒടിഞ്ഞ എല്ലുകള്‍ എന്നിങ്ങനെയുള്ള അപകട സാദ്ധ്യതയുണ്ട്.

