ലോകത്തിനു ഭീഷണിയായി തലച്ചോര്‍ തിന്നുന്ന അമീബ: ഒരു മരണം
സോള്‍ : ലോകത്തിനു പുതിയ. ഭീഷണിയായി മനുഷ്യന്റെ തലച്ചോര്‍ തിന്നുന്ന അമീബ മൂലമുള്ള അണുബാധ സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ.
നെഗ്ളേരിയ ഫൌളേരി എന്ന പേരില്‍ അറിയപ്പെടുന്ന അണുബാധയിലൂടെ അമ്പതുകാരന് മരിച്ചു. തായ്ലന്ഡില് നിന്നാണ് ഇയാള്‍ രോഗബാധിതനായതെന്നാണ് കണ്ടെത്തല്‍ .
നാല് മാസത്തോളം തായ്ലന്ഡില് താമസിച്ചിരുന്ന ഇയാള്‍ ഡിസംബര്‍ 10-ന് കൊറിയയിലേക്ക് മടങ്ങുന്നതിനു മുമ്പാണ് രോഗം ബാധിച്ച് മരണപ്പെട്ടത്.
അണുബാധ കൊറിയ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ഏജന്‍സി (കെഡിസിഎ) സ്ഥീരീകരിച്ചു. ശുദ്ധ ജല തടാകങ്ങളിലും നദികളിലും മണ്ണിലുമായി ജീവിക്കുന്ന രോഗകാരിയായ ഈ അമീബ മൂക്കിലൂടെയാണ് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്.
2018-ല്‍ യു.എസ്., ഇന്ത്യ, തായ്ലന്റ് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ നെഗ്ളേരിയ ഫൌളേരി വൈറസ് സംബന്ധിച്ച് 381 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

