ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ദാമ്പത്യ ജീവിതം; എലീനറും, ഗിറ്റന്‍സും പിന്നിട്ടത് 83 വര്‍ഷം

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ദാമ്പത്യ ജീവിതം; എലീനറും, ഗിറ്റന്‍സും പിന്നിട്ടത് 83 വര്‍ഷം

Breaking News USA

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ദാമ്പത്യ ജീവിതം; എലീനറും, ഗിറ്റന്‍സും പിന്നിട്ടത് 83 വര്‍ഷം

സന്തോഷകരവും സമാധാനപരവുമായ ജീവിതം നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏവരും വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആഗ്രഹിക്കുന്നത്.

വിവാഹം നടന്ന് മണിക്കൂറുകളോ ദിവസങ്ങളോ പിന്നിടുന്നതിനു മുമ്പ് വിവാഹ ബന്ധങ്ങള്‍ വേര്‍പെടുത്തുന്നവരുടെ വാര്‍ത്തകള്‍ക്ക് അത്ര പ്രാധാന്യം പോലും ഇല്ലാതാകുന്ന ഇന്നത്തെ കാലത്ത് നമ്മെ ഏവരെയും ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ദമ്പതികളാണ് യു.എസിലെ ഫ്ളോറിഡക്കാരായ എലീനറും (107), ലൈല്‍ ഗിറ്റന്‍സും (108). ഇരുവരും ദമ്പതികളായി ജീവിതം തുടങ്ങിയിട്ട് 83 വര്‍ഷം പൂര്‍ത്തിയാകുന്നു.

അതും ജീവിച്ചിരിക്കുന്ന ദമ്പതികളില്‍ ഏറ്റവും ദീര്‍ഘകാല വിവാഹ ജീവിതത്തിനുടമകള്‍ എന്ന ലോക റെക്കോര്‍ഡിലേക്കാണ് ഇരുവരും എത്തിയിരിക്കുന്നത്.

ജീവിതത്തില്‍ ഇത്രയും നാള്‍ ഒരുമിച്ച കഴിഞ്ഞതിനേപ്പറ്റി ചോദിച്ചാല്‍ ഇരുവര്‍ക്കും ഒറ്റ മറുപടി: പരസ്പരം ആത്മാര്‍ത്ഥമായി സ്നേഹിക്കുക, കരുതുന്നതുതന്നെയാണ് തങ്ങളുടെ ബന്ധത്തിന്റെ രഹസ്യമെന്നു ഇരുവരും നിറഞ്ഞ ചെറു ചിരിയോടെ പറയുന്നു.

100 വയസോ അതില്‍ കൂടുതലേ പ്രായമുള്ള ആളുകളുടെ രേഖകള്‍ സൂക്ഷിക്കുന്ന ലേംഗെക്വെസ്റ്റ് എന്ന വെബ്സൈറ്റ് ദമ്പതികളുടെ വിവാഹ വിവരങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിച്ചതോടെയാണ് ഇരുവര്‍ക്കും ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദാമ്പത്യ ജീവിതം നയിച്ച ദമ്പതികള്‍ എന്ന നേട്ടം സ്വന്തമായത്.

1942-ലെ വിവാഹ സര്‍ട്ടിഫിക്കറ്റ്, യു.എസ്. സെന്‍സസ് ഡേറ്റ, അനുബന്ധ രേഖകള്‍ എന്നിവ പരിശോധിച്ചാണ് ഇരുവര്‍ക്കും ബഹുമതി സമ്മാനിച്ചത്.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദാമ്പത്യ ദമ്പതികളായിരുന്ന ബ്രസീലില്‍ നിന്നുള്ള മനോയല്‍ അനലീഡിനോ (106) ഭാര്യ മരിയ ഡിസൂസ ഡിനോ (102) എന്നിവരുടെ മരണത്തെത്തുടര്‍ന്നാണ് ഇരുവര്‍ക്കും ഈ പദവി ലഭിച്ചത്. ഡിനോ ദമ്പതികളുടെ ദാമ്പത്യ കാലഘട്ടം 85 വര്‍ഷമായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.