നന്ദി കര്‍ത്താവേ! 20 ദിവസം വനത്തില്‍ കുടുങ്ങിയപ്പോള്‍ അത്ഭുതകരമായി ദൈവം രക്ഷിച്ച 65 കാരന്‍
നന്ദി കര്‍ത്താവേ! കാലിഫോര്‍ണിയയിലെ വനത്തിനുള്ളില്‍ 20 ദിവസമായി കാണാതായ 65 കാരമെ ദൈവം അത്ഭുതകരമായി രക്ഷിച്ചതിന് ദൈവത്തിനു മഹത്വം കൊടുക്കുന്നു.
സിയറ നാഷണല്‍ ഫോറസ്റ്റില്‍ ഒരു ദിവസത്തെ വേട്ടയാടലിനായി പോയ റോണ്‍ ഡെയ്ലിയാണ് തന്റെ വാഹനത്തിനു കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്നു വനത്തില്‍ കുടുങ്ങിയത്. തിരിച്ചു നടക്കാന്‍ ശ്രമിച്ചതിനാല്‍ കാലുകള്‍ തളരാന്‍ തുടങ്ങി.
ഫോണ്‍ ഉണ്ടായിരുന്നെങ്കിലും നാടുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. വനത്തില്‍ അലഞ്ഞുതിരിഞ്ഞ ഡെയ്ലിക്ക് ദാഹത്തിനു തന്റെ വാഹനത്തില്‍ രണ്ടാഴ്ചയോളം കഴിക്കാനുള്ള ലഘുഭക്ഷണം ഉണ്ടായിരുന്നതിനാല്‍ മൈലുകളോളം ദുരത്തില്‍ അകപ്പെട്ട ഡെയ്ലിക്കു ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ മാത്രമേ കഴിഞ്ഞുള്ളു.
എനിക്ക് ഇനി നടക്കുവാന്‍ പ്രയാസമാണ്. ദൈവമേ നീ എന്നെ സഹായിക്കണം അദ്ദേഹം പ്രാര്‍ത്ഥിച്ചു. ദൈവത്തിന്റെ അത്ഭുതത്തിനായി കാത്തിരുന്ന ഡെയ്ലി തന്റെ വാഹനത്തില്‍ത്തന്നെയാണ് കഴിഞ്ഞത്.
ദൈവത്തോടു യാചിച്ചുകൊണ്ട് എത്രയും പെട്ടന്ന് ഒരു അത്ഭുതത്തിനായി പ്രാര്‍ത്ഥിച്ചപ്പോള്‍ ” ഞാന്‍ തല ഉയര്‍ത്തി ഹെഡ്ലൈറ്റുകള്‍ ഓണാക്കിയ ഒരു കാര്‍ കണ്ടു. ആദ്യം ദൈവമേ നന്ദി കര്‍ത്താവേ എന്നു പറഞ്ഞു.
മറ്റു വേട്ടക്കാരുടെ വാഹനം. അവര്‍ ഡെയ്ലിയെ കണ്ടെത്തുകയായിരുന്നു. ഡെയ്ലി വീട്ടിലെത്തിയതിനെ തുടര്‍ന്ന് ഭാര്യ ഗ്ളെന്‍സിയും കുടുംബവും നിരന്തരം പ്രാര്‍ത്ഥനയിലും കണ്ണീരിലുമായിരുന്നു.
അവരും പ്രതീക്ഷയോടെ ദൈവത്തില്‍ ആശ്രയിച്ചു. അങ്ങനെ ദൈവം ഡെയ്ലിയെ വീട്ടില്‍ തിരികെയെത്തിച്ചു. കുടുംബാംഗങ്ങള്‍ ഒന്നാകെ ദൈവത്തെ സ്തുതിച്ചു ദൈവത്തിനു നന്ദി പറഞ്ഞു.

