ബദാമിന്റെ ഗുണവിശേഷങ്ങള്‍
ബദാം എന്ന നട്സ് ഇന്ന് മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായിരിക്കുന്നു.
അത്ഭുതകരമായ ചില ഗുണങ്ങള്‍ ബദാമില്‍ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബദാം കഴിച്ചാല്‍ മനുഷ്യന്റെ ഭാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ചിത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോളിനെ ലഘൂകരിക്കാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ സഹായിക്കുന്നതാണ്.
ബദാമില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ സാറ്റോസ്റ്റിറോള്, മോണോ-പോളി പൂരിത അപൂരിത കൊഴുപ്പുകള്‍, ഫൈബറുകള്‍ മുതലായവ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
രാവിലെയും വൈകിട്ടും ഭക്ഷണത്തിനു അര മണിക്കൂര്‍ മുമ്പ് 3-4 ബദാം കഴിക്കാനാണ് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
ബദാം കഴിക്കുന്നതുമൂലം ഓര്‍മ്മശക്തി ഉണ്ടാകുമെന്ന് പഠനത്തില്‍ പറയുന്നു.
ബദാം പരിപ്പ് ഒരു മണിക്കൂര്‍ സമയം വെള്ളത്തില്‍ ഇട്ട് കുതിര്‍ത്തശേഷം അതിന്റെ പുറന്തൊലി കളഞ്ഞശേഷം മാത്രം കഴിക്കുവാനാണ് നിര്‍ദ്ദേശം.

