മഞ്ഞു കാലത്ത് ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികള്‍

മഞ്ഞു കാലത്ത് ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികള്‍

Breaking News Health

മഞ്ഞു കാലത്ത് ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികള്‍
മഞ്ഞുകാലം നല്ലൊരു വിഭാഗം പേര്‍ക്കും പ്രതികൂല കാലാവസ്ഥയാണ്. തണുപ്പിനോട് പൊരുതുവാന്‍ വളരെ പോരാടേണ്ടി വരുന്നു.

മഞ്ഞുകാലത്ത് രോഗങ്ങള്‍ കൂടുതല്‍ വരാനുള്ള സാദ്ധ്യതയും ഏറെയാണ്. തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം ആവശ്യമായ സമയം കൂടിയാണ്.

അതിനാല്‍ ഭക്ഷണ രീതിയില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണം. വിറ്റാമിന്‍ എ, സി, ഇ, അയണ്‍ ‍, ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കണം.

കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്. വിറ്റാമിന്‍ സി കൂടുതലടങ്ങിയ പഴങ്ങള്‍ ഓറഞ്ച്, സ്ട്രോബറി, മാമ്പഴം കൂടാതെ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗ്ഗങ്ങള്‍ വിറ്റാമിന്‍ എ, കരോട്ടിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.

തണുപ്പു കാലത്ത് ശരീര താപനില ഉയരാന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങു വര്‍ഗ്ഗങ്ങള്‍ ‍. കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ ഭക്ഷണ സാധനങ്ങളില്‍ ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ ശക്തി കുറയ്ക്കും.

കടല്‍ മത്സ്യങ്ങള്‍ ‍, ചീര, വയലറ്റ്, കാബേജ്, മത്തങ്ങ, നാരങ്ങ എന്നിവ കഴിക്കാം. തൈരും മോരും ദിവസേന ഉപയോഗിക്കാം. ഏത് പഴകിയ ഇറച്ചിയും മത്സ്യവും തണുപ്പ് കാലത്ത് ഫ്രഷായി തോന്നാം.

അതിനാല്‍ ഇവ വാങ്ങിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. 8 ഗ്ളാസ്സ് വെള്ളം ദിവസേന കുടിക്കണം. വറുത്തതും, ബേക്കറി ഭക്ഷണങ്ങള്‍ എന്നിവ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണം.