സംശയ തത്വചിന്തകനില്‍നിന്നു ക്രിസ്ത്യാനിയിലേക്കു കടന്നുവന്ന വിക്കിപിഡിയായുടെ സഹസ്ഥാപകന്‍

സംശയ തത്വചിന്തകനില്‍നിന്നു ക്രിസ്ത്യാനിയിലേക്കു കടന്നുവന്ന വിക്കിപിഡിയായുടെ സഹസ്ഥാപകന്‍

Breaking News Top News

സംശയ തത്വചിന്തകനില്‍നിന്നു ക്രിസ്ത്യാനിയിലേക്കു കടന്നുവന്ന വിക്കിപിഡിയായുടെ സഹസ്ഥാപകന്‍

വര്‍ഷങ്ങളായി ഒരു അജ്ഞേയവാദിയും സംശയിക്കുന്ന തത്വചിന്തകനും ആയി ജീവിതം നയിച്ച താന്‍ ഇപ്പോള്‍ ക്രിസ്ത്യാനിത്വത്തിലേക്ക് കടന്നുവന്ന അനുഭവം പങ്കുവയ്ക്കുകയാണ് വിക്കിപിഡിയ സഹസ്ഥാപകന്‍ ലാറി സാംഗര്‍. ഒടുവില്‍ ഞാന്‍ ഒരു ക്രിസ്ത്യാനിയാണെന്ന് പൂര്‍ണ്ണമായും പരസ്യമായും ഏറ്റു പറയാനും വിശദീകരിക്കാനുമുള്ള സമയമായി.

56 കാരനായ സാംഗര്‍ തന്റെ ബ്ളോഗില്‍ എഴുതി. നിങ്ങള്‍ ലോകമെമ്പാടും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന യേശുവിന്റെ ആഹ്വാനം എനിക്കുണ്ട്.

വിശദമായ വിവരണത്തില്‍ സാംഗര്‍ തന്റെ പതിറ്റാണ്ടുകള്‍ നീണ്ട പരിവര്‍ത്തന പ്രക്രീയയിലൂടെ വായനക്കാരെ കൊണ്ടുപോകുന്നു. ഓണ്‍ലൈന്‍ എന്‍സൈക്ളോപീഡിയ സഹസ്ഥാപകന്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം ലൂഥറന്‍ പള്ളിയിലെ മിസോറി സിനവില്‍ പ്രായത്തിന്റെ ആദ്യകാല ഓര്‍മ്മകള്‍ ഓര്‍ത്തു.

ഞാന്‍ കൊച്ചുകുട്ടിയായിരുന്നപ്പോള്‍ എന്റെ പിതാവ് ഞങ്ങളുടെ പള്ളിയില്‍ ഒരു മൂപ്പനായിരുന്നു. പുസ്തക ഷെല്‍ഫുകളില്‍ ഉണ്ടായിരുന്ന ചില ബൈബിള്‍ വ്യാഖ്യാനങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. അത് എനിക്കു വളരെ ബുദ്ധിമുട്ടായി തോന്നി.

അദ്ദേഹം എഴുതി. ചെറുപ്പത്തില്‍ ദൈവത്തെപ്പറ്റിയും വിശ്വാസത്തെക്കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചിരുന്നുവെന്ന് സാംഗര്‍ പറഞ്ഞു. എന്നാല്‍ കൌമാരപ്രായത്തില്‍ തന്നെ ദൈവം ഇല്ലെന്നും അവനിലുള്ള വിശ്വാസം യുക്തിരഹിതമാണെന്നും ഞാന്‍ വിശ്വസിച്ചു. എനിക്ക് 15 വയസുള്ളപ്പോള്‍ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് നിര്‍ത്തി.

കോളേജില്‍ എത്തിയപ്പോള്‍ ഒരു പ്രൊഫസറാകണമെന്ന് ആഗ്രഹിച്ചു. തത്വചിന്ത പഠിപ്പിക്കാനും ശ്രമിച്ചു. എന്നിരുന്നാലും സഹതത്വചിന്തകര്‍ക്കിടയില്‍ സത്യത്തോട് ആത്മാര്‍ത്ഥമായ താല്‍പ്പര്യം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന് അക്കാദമിക മേഖലയോട് പെട്ടന്ന് നിരാശ തോന്നി. എന്നാലും മതത്തോട് എനിക്ക് ശത്രുതയില്ലായിരുന്നു.

2001 ആയപ്പോഴേക്കും സാംഗര്‍ വിക്കിപീഡിയ ആരംഭിക്കുകയും ദൈവം ഉണ്ടോ എന്നു കൂടുതല്‍ ഗൌരവമായി അന്വേഷിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇങ്ങലെ ഞാന്‍ വര്‍ഷങ്ങളായി ഇടപെട്ടതിനുശേഷം വര്‍ഷങ്ങളായി ഞാന്‍ അസ്വസ്ഥനായി.

ക്രിസ്തുമാര്‍ഗ്ഗത്തെ നിരീക്ഷിക്കുവാന്‍ തുടങ്ങി. 2010-ല്‍ ബൈബിള്‍ തുറന്നു വായിക്കാന്‍ ആരംഭിച്ചു. അതൊരു സാഹിത്യ പുസ്തകമായി തോന്നി.

എനിക്കു മനസ്സിലാക്കുവാന്‍ സാധിച്ചില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം സാംഗര്‍ വീണ്ടും ബൈബിള്‍ വായിക്കാന്‍ തുടങ്ങി. നന്മയുടെയും തിന്മയുടെയും മൂലകാരണങ്ങളെക്കുറിച്ച് അദ്ദേഹം കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി.

ക്രമേണ ക്രിസ്തുമാര്‍ഗ്ഗത്തോടുള്ള തന്റെ മനോഭാവത്തില്‍ ഒരു മാറ്റം കണ്ടു തുടങ്ങിയതായി സ്വയം തോന്നി. മുമ്പ് തനിക്കു ക്രിസ്തുമാര്‍ഗ്ഗത്തോടു വെറും സംശയാലുവുമായിരുന്നു എന്നാല്‍ ഇപ്പോള്‍ എനിക്ക് അതിനോട് ഊഷ്മളത തോന്നുന്നു. ഞാന്‍ ധാര്‍മ്മികമായി അംഗീകരിക്കാനും പോസിറ്റീവായി ചിന്തിക്കാനും തുടങ്ങി.

ബൈബിള്‍ ആഴമായി പഠിക്കാന്‍ ഞാന്‍ പ്രതീക്ഷിച്ചതിലും സ്ഥിരതയുള്ളതുമാണെന്ന് കണ്ടെത്തി. ബൈബിള്‍ പഠനം ഒരു ഗൌരവമേറിയ ഹോബിയാക്കുവാന്‍ സാംഗര്‍ യുവേര്‍ഷന്‍ ബൈബിള്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുകയും 90 ദിവസത്തെ വായനാ പദ്ധതി ഉപയോഗിക്കുകയും ചെയ്തു.

തത്വ ചിന്തയില്‍ ഡോക്ടറേറ്റു നേടിയിട്ടും ദൈവശാസ്ത്രം എന്താണെന്ന് എനിക്ക് ഒരിക്കലും മനസ്സിലായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ബൈബിളിലെ പുസ്തകങ്ങള്‍ ക്രമാനുസൃതമായി പഠിച്ചു. ഇപ്പോള്‍ എല്ലാവരെയും ബൈബിള്‍ പഠിക്കാന്‍ പ്രചോദിപ്പിക്കുകയാണ് സാംഗര്‍.