സിംഗപ്പൂരിലെ തീന്‍ മേശകളില്‍ ഇനി മുതല്‍ ചീവീട് മുതല്‍ വെട്ടിക്കിളി വരെ 16 ഇനം പ്രാണികളും
സിംഗപ്പൂര്‍ സിറ്റി: ഇനി മുതല്‍ സിംഗപ്പൂരിലെ തീന്‍ മേശകളില്‍ പ്രാണികളും. ചീവീട്, പുല്‍ച്ചാടി, മീല്‍വേം (ഒരു തരം കരിവണ്ടിന്റെ ലാര്‍വ) പട്ടുനൂല്‍പ്പുഴു, വെട്ടിക്കിളി എന്നിവയടക്കം 16 ഇനം പ്രാണികളെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ അനുമതി സിംഗപ്പൂര്‍ ഫുഡ് ഏജന്‍സി (എസ്എഫ്എ) കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു.
പ്രോട്ടീന്‍ സമ്പുഷ്ടമായ ഇവ ആന്റി ഓക്സിഡന്റ്സും, അയണ്‍ , സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ കലവറയാണെന്നും അധികൃതര്‍ പറയുന്നു.
പ്രഖ്യാപനം നിലവില്‍ വന്നതിനുശേഷം സിംഗപ്പൂരിലെ പല ഹോട്ടലുകളിലെയും തീന്‍മേശകള്‍ പ്രാണികളെ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ നിരന്നു കഴിഞ്ഞു.
ഇത്തരം പ്രാണികളെയും പ്രാണികളുടെ ഉല്‍പ്പന്നങ്ങളെയും ഇറക്കുമതി ചെയ്യാം. ഇവയുടെ ഉപയോഗം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഉപഭോഗത്തിനു കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന വിലയിരുത്തലാണ് തീരുമാനത്തിനു പിന്നില്‍ .
പ്രഖ്യാപനത്തിനു പിന്നാലെ ചൈന, തായ്ലാന്‍ഡ്, വിയറ്റ്നാം എന്നിവിടങ്ങളിലെ ഫാമുകളില്‍നിന്ന് പ്രാണികളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ വിതരണ ഏജന്‍സികള്‍ .
മാംസത്തിനു ബദലായി പ്രാണികളെ ഉപയോഗിക്കാമെന്നും അവയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നും യു.എന്‍ . ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയിരുന്നു.