ബൈബിളില്‍ രക്താംബരം കൊണ്ട് ചായം പൂശിയ 3800 വര്‍ഷം പഴക്കമുള്ള തുണിത്തരം ഗവേഷകര്‍ തിരിച്ചറിഞ്ഞു

ബൈബിളില്‍ രക്താംബരം കൊണ്ട് ചായം പൂശിയ 3800 വര്‍ഷം പഴക്കമുള്ള തുണിത്തരം ഗവേഷകര്‍ തിരിച്ചറിഞ്ഞു

Asia Breaking News

ബൈബിളില്‍ രക്താംബരം കൊണ്ട് ചായം പൂശിയ 3800 വര്‍ഷം പഴക്കമുള്ള തുണിത്തരം ഗവേഷകര്‍ തിരിച്ചറിഞ്ഞു

ബൈബിളില്‍ പരാമര്‍ശിക്കുന്ന രക്താംബരം (സ്കാര്‍ലറ്റ് തോലാത്ത് ഹഷാനി) എന്നറിയപ്പെടുന്ന, വിലകൂടിയ ചായംകൊണ്ട് നിറവും പൂശിയ 3800 വര്‍ഷം പഴക്കമുള്ള ഒരു ചെറിയ തുണിത്തരം പുരാവസ്തു ഗവേഷകര്‍ സ്ഥിരീകരിച്ചു.

യഹൂദ കൂടാരത്തിലെ വില കൂടിയ തുണിത്തരങ്ങള്‍ക്കും ലേവ്യ പുരോഹിതന്മാരുടെ വസ്ത്രങ്ങള്‍ക്കും ഇത് ഉപയോഗിച്ചിരുന്നു.

എട്ടു വര്‍ഷം മുമ്പ് യഹൂദ മരുഭൂമിയില്‍നിന്നും കണ്ടെത്തിയ ഈ തുണിത്തരം പുരാവസ്തു ഗവേഷകര്‍ പഠനം നടത്തി വരികയായിരുന്നു. വെറും 2 സെന്റീമീറ്റര്‍ ഗുണം 2 സെന്റീമീറ്റര്‍ അളവാണുള്ളത്.

യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി, ബാര്‍ ഇലാന്‍ യൂണിവേഴ്സിറ്റി, ഹീബ്രു യൂണിവേഴ്സിറ്റി എന്നിവയുടെ സംയുക്ത പദ്ധതിയായ കേവ് ഓഫ് സ്കൂള്‍സിലാണ് പഠനം നടത്തിയത്.

കാര്‍ബണ്‍ ഡേറ്റിംഗിലൂടെ ചുവപ്പ് മധ്യകാല വെങ്കല യുഗത്തില്‍ (ബിസി 1767-1954) ഓക്ക് സെകെയില്‍ പ്രാണികളില്‍നിന്നാണ് ഡൈ വന്നത്.
ഈ പ്രാണികളില്‍നിന്ന് ചായം അടങ്ങിയ അത്തരം തുണിത്തരങ്ങളുടെ ആദ്യ തെളിവാണെന്ന് ഗവേഷകര്‍ പറയുന്നു. ബൈബിളില്‍ രക്താംബരം എന്ന നിറത്തെപ്പറ്റി 25 തവണ പരാമര്‍ശിച്ചിരിക്കുന്നു.

പലപ്പോഴും നല്ല നീല (ടെഖെലെറ്റ്), ധൂമ്രനൂല്‍ (അര്‍ഗമാന്‍) എന്നിവയുമായി ചേര്‍ന്നാണ് വിവരണം. 2 ശമു. 1:24-ല്‍ യിസ്രായേല്‍ പുത്രന്മാരേ ശൌലിനെച്ചൊല്ലി കരവിന്‍ അവന്‍ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേല്‍ പൊന്നാഭരണം അണിയിച്ചു എന്നു വായിക്കുന്നു.

അതുപോലെ പുതിയ നിയമത്തില്‍ തുയഥൈര പട്ടണക്കാരിത്തിയായ ലുദിയ എന്ന സ്ത്രീ രക്താംബരം വില്‍ക്കുന്ന തൊഴിലുള്ള ആളായും ചീത്രീകരിക്കുന്നു. (അ.പ്രവൃ. 16:14).

യഹൂദ മരുഭൂമിയിലെ പുരാവസ്തുക്കള്‍ മോഷണത്തില്‍നിന്ന് സംരക്ഷിക്കുന്നതിനും മറ്റുമായി ഐഎയും ഹീബ്രു സര്‍വ്വകലാശാലയും നടത്തിയ പൈതൃക പദ്ധതിയുടെ ഭാഗമായാണ് തുണിത്തരങ്ങള്‍ കണ്ടെത്തിയത്. ഗുഹയില്‍നിന്നും ഡസന്‍ കണക്കിനു തുണിത്തരങ്ങള്‍ കിട്ടിയിരുന്നു.

എന്നാല്‍ ചെറിയ ചുവന്ന ഈ തുണിത്തരങ്ങള്‍ അതിന്റെ തിളക്കമുള്ള നിറം കാരണം വെറിട്ടു നില്‍ക്കുന്നു. ഇത് വിലയേറിയ രക്താംബരം ആയിരിക്കുമെന്ന് സൂചിപ്പിക്കുന്നു.

പുരാതന കാലത്ത് കെര്‍മസ് ഓക്ക് മരത്തില്‍ (കരുവേലക മരം) വസിക്കുന്ന പെണ്‍ സ്കെയില്‍ പ്രാണികളില്‍നിന്നാണ് ചായം ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഈ കെര്‍മുകള്‍ ശേഖരിക്കുന്നതിന് വേനല്‍ക്കാലത്ത് പെണ്‍ പ്രാണികള്‍ മുട്ടയിട്ടതിനുശേഷം വര്‍ഷത്തില്‍ ഒരു മാസം, എന്നാല്‍ അവ വിരിയുന്നതിനു മുമ്പ് ഡൈയുടെ അളവ് കൂടുതലായിരിക്കും.

അതോടെ കെര്‍മുകള്‍ ശേഖരിക്കാന്‍ കഴിയും. എന്നാല്‍ അവ ചെറുതായതിനാല്‍ അവയെ കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഉണ്ടായിരുന്നു.

അവയില്‍നിന്നും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന മനോഹരമായ ചുവന്ന നിറം (രക്താംബരം) വളരെ അഭിമാനകരമായ ഒരു ജോലിയായിരുന്നു. എഐയിലെ ഓര്‍ഗാനിക് മെറ്റീരിയലുകളുടെ ശേഖരം പരിശോധിക്കുന്ന ഡോ. നാമ ഡു കെനിക് പറയുന്നു.