ക്രിസ്ത്യന്‍ യഹൂദ വിരുദ്ധത: ഫ്രാന്‍സില്‍ നടന്നത് 2163 ആക്രമണങ്ങള്‍
പാരീസ്: യൂറോപ്പിലെ പ്രമുഖ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രങ്ങളിലൊന്നായ ഫ്രാന്‍സില്‍ 2025-ല്‍ നടന്നത് 2163 ആക്രമണങ്ങളെന്ന് സര്‍ക്കാര്‍.
കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ എല്ലാ മതവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഏകദേശം 53 ശതമാനം യഹൂദ വിരുദ്ധ സംഭവങ്ങളാണെന്നും 34 ശതമാനം ക്രിസ്ത്യന്‍ വിരുദ്ധ സംഭവങ്ങളാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മത വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഏകദേശം 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഏകദേശം 1320 സംഭവങ്ങള്‍ അധികാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് 843 ക്രിസ്ത്യന്‍ വിരുദ്ധ സംഭവങ്ങളാണ് രേഖപ്പെടുത്തിയത്. 9 ശതമാനം വര്‍ദ്ധനവ്.
മിക്ക സംഭവങ്ങളിലും നശീകരണ പ്രവര്‍ത്തനങ്ങളോ, ചര്‍ച്ചുകള്‍ക്കും മതപരമായ സ്വത്തുക്കള്‍ക്കും നേരെയുള്ള ആക്രമണങ്ങളോ ഉള്‍പ്പെട്ടിരിക്കുന്നുവെങ്കിലും വ്യക്തികള്‍ക്കെതിരായ ആക്രമണങ്ങളും കുത്തനെ വര്‍ദ്ധിച്ചു.
മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങലില്‍ നിന്നുള്ള കുടിയേറ്റം മതപരമായ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിയതായി വിമര്‍ശകര്‍ ആരോപിക്കുന്നു.

