ചോറ് കഴിക്കുന്നതിലൂടെയും കാന്‍സര്‍ വരാന്‍ സാദ്ധ്യതയെന്നു പഠനം

ചോറ് കഴിക്കുന്നതിലൂടെയും കാന്‍സര്‍ വരാന്‍ സാദ്ധ്യതയെന്നു പഠനം

Breaking News Kerala USA

ചോറ് കഴിക്കുന്നതിലൂടെയും കാന്‍സര്‍ വരാന്‍ സാദ്ധ്യതയെന്നു പഠനം

മലയാളികളുടെ പ്രധാനപ്പെട്ട ഭക്ഷണമാണല്ലോ ചോറ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ചോറ്. നമ്മള്‍ ശ്രദ്ധിക്കാതെ ചോറ് കഴിച്ചാല്‍ ആരോഗ്യ പ്രശ്നത്തിലേക്ക് നയിച്ചേക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഈ അടുത്തയിടെ അരിയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ഗവേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യമാണ്. അരി ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരിയായി പാകം ചെയ്തില്ലെങ്കില്‍ അപകടം വിളിച്ചു വരുന്നതുന്നതിനു തുല്യമാണ്.

ഇത്തരത്തില്‍ ശരിയായി പാകം ചെയ്യാതെ കഴിച്ചാല്‍ അത് കാന്‍സറിനു കാരണമാകും. അതോടൊപ്പം രാസ വസ്തുക്കളുടെ സാന്നിദ്ധ്യവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഇവിടെ കാന്‍സറിനു കാരണമാകുന്നത് പൂര്‍ണായും വേവിക്കാതെ അരി ഭക്ഷണം കഴിക്കുന്നതാണെന്നാണ് പഠനത്തില്‍ പറയുന്നത്. കൃഷി ചെയ്യുന്ന സമയത്ത് നടക്കുന്ന ചില പ്രക്രീയകളാണ് ഇതിനു കാരണം.

വിളവ് കൂടുതല്‍ ലഭിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കീടനാശിനികള്‍ എന്നിവ നെല്ലിനെ അപകടകരമാക്കുന്നു. ഇതേത്തുടര്‍ന്ന് ആര്‍സെനിക് വിഷബാധയ്ക്കു വരെ കാരണമാകുന്നുണ്ടെന്നു പഠനത്തില്‍ പറയുന്നു.

കാലിഫോര്‍ണിയ ടീച്ചേര്‍സ് നടത്തിയ പരീക്ഷണത്തില്‍ സ്ത്രീകളില്‍ സ്ഥനാര്‍ബുദത്തിനു വരെ അരി കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം അരി നന്നായി കഴുകി വൃത്തിയാക്കിയശേഷം പാകം ചെയ്യുമ്പോള്‍ നല്ലതുപോലെ വേവിച്ചു കഴിക്കുകയാണെങ്കില്‍ ആരോഗ്യ പ്രശ്നങ്ങളില്‍നിന്നും രക്ഷപെടാമെന്നും പഠനത്തില്‍ പറയുന്നു.