മാറുന്ന ഭക്ഷണ ക്രമം ലിസ്റ്റീരിയ ഭീഷണി വര്‍ദ്ധിപ്പിക്കുമെന്ന് യുറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ്

മാറുന്ന ഭക്ഷണ ക്രമം ലിസ്റ്റീരിയ ഭീഷണി വര്‍ദ്ധിപ്പിക്കുമെന്ന് യുറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ്

Breaking News Global Health

മാറുന്ന ഭക്ഷണ ക്രമം ലിസ്റ്റീരിയ ഭീഷണി വര്‍ദ്ധിപ്പിക്കുമെന്ന് യുറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ്

ബ്രസ്സല്‍സ്: മാറുന്ന ഭക്ഷണ ക്രമവും പ്രായമാകുന്ന ജനസംഖ്യയും ഭൂഖണ്ഡത്തിലുടനീളം ഗുരുതരവും ചിലപ്പോള്‍ മാരകവുമായ ലിസ്റ്റീരിയ അണുബാധകളുടെ വര്‍ദ്ധനവിന് കാരണമായേക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിട്ടിയും (ഇഎഫ് എസ്എ) യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളും (ഇസിഡിസി) പുറത്തിറക്കിയ ഇയു വണ്‍ ഹെല്‍ത്ത് സുനോസിസ് റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്.

മണ്ണ്, വെള്ളം, മാലിന്യം, ചീഞ്ഞളിഞ്ഞ സസ്യങ്ങള്‍, മൃഗങ്ങള്‍ എന്നിവയില്‍നിന്നും കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് ലിസ്റ്റീരിയ.

മലിനമായ ഭക്ഷണം കഴിച്ച് ആയിരക്കണക്കിനു യൂറോപ്യന്മാര്‍ ഓരോ വര്‍ഷവും രോഗബാധിതരാകുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുട്ട, മാംസം, റെഡി ടു ഈറ്റ് ഉല്‍പ്പന്നങ്ങള്‍ (ആര്‍ടിഇ) എന്നിവയാണ് ഏറ്റവും സാധാരണമായ ഉറവിടങ്ങള്‍.

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍ ഭക്ഷ്യജന്യ രോഗങ്ങള്‍ എല്ലാ പ്രായക്കാരെയും പ്രത്യേകിച്ച് ഗുരുതരമായ രോഗത്തിന് ഏറ്റവും സാദ്ധ്യതയുള്ളവരെ ബാധിക്കുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോപ്പിലെ അതിവേഗം പ്രായമാകുന്ന ജനസംഖ്യ, ആര്‍ടിഇ ഭക്ഷണങ്ങളുടെ വര്‍ദ്ധിച്ച ഉപയോഗം, തെറ്റായ ഭക്ഷ്യ കൈകാര്യം ചെയ്യലും, സംഭരണ രീതികളും എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാണ് അണുബാധകളുടെ വര്‍ദ്ധനവിനു കാരണം എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.