ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു യു.എസില്‍ മാതാപിതാക്കളും സഹോദരനും കൌമാരക്കാരനെ ക്രൂരമായി ആക്രമിച്ചു
നാഷ്വില്ലി: ഇസ്ളാം മതം ഉപേക്ഷിച്ച് ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത കൌമാരക്കാരനെ സ്വന്തം മാതാപിതാക്കളും മൂത്ത സഹോദരനും ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചു.
ആക്രമണത്തിനിരയായ കുട്ടിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസംബര്‍ 11-ന് ടെന്നസിയിലെ നാഷ് വില്ലയില്‍ ഡേവിഡ്സണ്‍ കൌണ്ടിയില്‍ ആംബര്‍ ഹില്‍സ് ലെയ്നിലെ വീട്ടിലേക്ക് മെട്രോപോളിറ്റന്‍ നാഷ്വില്ലി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ എത്തി.
അപ്പോള്‍ ആക്രമണത്തിനിരയായ കുട്ടി വളരെ അസ്വസ്ഥനും നിരാശനുമായി കാണപ്പെട്ടു. പോലീസ് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ തന്റെ മാതാപിതാക്കളും ജ്യേഷ്ഠനും കൂടിത്തന്നെ ക്രൂരമായി ആക്രമിച്ചുവെന്നും ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനിയായ തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങണമെന്നും ആവശ്യപ്പെട്ടുവെന്ന് അറിയിച്ചു.
കുട്ടിയുടെ വലതു കൈയുടെ പിന്‍ഭാഗത്ത് കത്തികൊണ്ടുള്ള വെട്ടും മുഖത്ത് അടിയേറ്റ നിരവധി മുഴകളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
മാതാവും പിതാവും തന്നെ ആവര്‍ത്തിച്ച തല്ലുകയും തന്റെ മുഖത്ത് തുപ്പുകയും തുടര്‍ന്ന് അമ്മ കത്തികൊണ്ട് വലതു കൈ വെട്ടി. സഹോദരനും ആക്രമണം നടത്താന്‍ പങ്കാളിയായി. കുട്ടി സംഭവം വിവരിച്ചു.
ഇതേത്തുടര്‍ന്ന് പിതാവ് നിക്ക് കട്ട് (57) മാതാവ് റാവ ഖവാജി (46) സഹോദരന്‍ ജോന്‍ കാസ് (29) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
പിതാവിനെയും സഹോദരനെയും പിന്നീട് കസ്റ്റഡിയില്‍നിന്ന് വിട്ടയച്ചപ്പോള്‍ ഖവാജി ജയിലില്‍ തുടരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

