മ്യാന്‍മറില്‍ പട്ടാളം തകര്‍ത്തത് 74 ക്രൈസ്തവ ആരാധനാലയങ്ങള്‍
റാങ്കൂണ്‍: മ്യാന്‍മറില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് 2021 ഫെബ്രുവരിയില്‍ പുതിയ ആഭ്യന്തര യുദ്ധം ആരംഭിച്ചതുമുതല്‍ മ്യാന്‍മര്‍ തത്മദാവ് സൈനിക ഭരണകൂടം ഇതുവരെ തകര്‍ത്തത് 74 ക്രൈസ്തവ ആരാധനലായങ്ങള്‍.
42 ക്രൈസ്തവരെ അറസ്റ്റു ചെയ്യുകയുണ്ടായി. ബര്‍മ്മ ഹ്യൂമന്‍ റൈറ്റ്സ് നെറ്റ് വര്‍ക്കിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
തത്മദാവ് സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ മ്യാന്‍മറിലുടനീളം ജനാധിപത്യ അനുകൂല ദേശീയ വംശീയ ശക്തികള്‍ (ബ്രദര്‍ഹുഡ് അലയന്‍സ് എന്നു വിളിക്കപ്പെടുന്നു) വലിയ ആക്രമണത്തിനിരയാകുന്ന പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട്.
മ്യാന്‍മര്‍ ക്രൈസ്തവരെക്കുറിച്ച് വെബ്സൈറ്റില്‍ നടത്തിയ പ്രസ്താവനയില്‍ 2021 ഫെബ്രുവരിയില്‍ സൈന്യം നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ക്രിസ്ത്യന്‍ പ്രദേശങ്ങളിലെ സ്ഥിതി കൂടുതല്‍ വഷളായി.
ഈ ആക്രമണങ്ങളുടെ ഭാരം വഹിക്കുന്നത് ക്രൈസ്തവരാണ്. ഇവര്‍ ആന്തരികമായി കുടിയിറക്കപ്പെടുകയോ അഭയാര്‍ത്ഥികളാകുകയോ ചെയ്യുന്നു.
മതിയായ ഭക്ഷണമോ ആരോഗ്യ പരിരക്ഷയോ ലഭിക്കാതെ വിവിധ ക്യാമ്പുകളിലോ ചര്‍ച്ചുകളിലോ കഴിയേണ്ടി വരുന്നു.
പ്രധാനമായും ചിന്‍ സ്റ്റേറ്റ്, കയാഹ് സ്റ്റേറ്റ് എന്നിവിടങ്ങളില്‍ പോലും ക്രൈസ്തവ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നു.
ക്രിസ്ത്യന്‍ സഹായ പ്രവര്‍ത്തകരും പാസ്റ്റര്‍മാരും കൊല്ലപ്പെട്ടു.
അവര്‍ ബുദ്ധ പ്രതിമകളും, ക്ഷേത്രങ്ങളും തൊടുന്നതുപോലുമില്ല. ക്രൈസ്തവരെ മാത്രമാണ് ലക്ഷ്യമിടുന്നത് റിപ്പോര്‍ട്ട് പറയുന്നു.

