യോസേഫിന്റെ കല്ലറ തകര്‍ത്തു, വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം

Breaking News Global Middle East

യോസേഫിന്റെ കല്ലറ തകര്‍ത്തു, വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം
വെസ്റ്റ് ബാങ്ക് : ബൈബിളിലെ പൂര്‍വ്വ പിതാക്കന്മാരിലൊരാളായ യോസേഫിന്റെ കല്ലറ ഇസ്ലാമിക മത മൌലിക വാദികളുടെ ആക്രമണത്തില്‍ തകര്‍ന്നു.

പലസ്തീന്‍ സ്വയം ഭരണ അധീനതയിലുള്ള വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞചില ദിവസങ്ങളിലായി യിസ്രായേല്‍ അനുകൂലികളും പലസ്തീന്‍ മുസ്ലീങ്ങളും തമ്മില്‍ നടന്നു വരുന്ന സംഘട്ടനത്തിനിടയിലാണ് ആക്രമണമുണ്ടായത്.

 

ഒക്ടോബര്‍ 16-നു രാവിലെ നൂറുകണക്കിനു വരുന്ന പലസ്തീന്‍ മുസ്ലീങ്ങള്‍ വെസ്റ്റ് ബാങ്കിലെ നബ്ലസിലുള്ള യോസേഫിന്റെ കല്ലറയും സ്മാരക സ്തംഭങ്ങളും പെട്രോള്‍ ബോബ് എറിഞ്ഞും, തീവെച്ചും നശിപ്പിക്കുകയായിരുന്നു.

 

കല്ലറയും, സ്തംഭവും ഭാഗീകമായി തകര്‍ന്നു. വളരെ ചരിത്ര പ്രധാന്യമുള്ള ഈ കല്ലറ നബ്ലസിലെ ഗരിസിം മലയടിവാരത്താണ് സ്ഥിതി ചെയ്യുന്നത്. ഈ അടുത്തയിടെ യിസ്രായേല്‍ സൈനികരും പലസ്തീന്‍ പൌരന്മാരും തമ്മില്‍ നിരവധി സംഘട്ടനങ്ങള്‍ ഇവിടെ നടന്നിരുന്നു.

 

ഇരുഭാഗത്തുനുന്നുമായി 40 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹൂ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. ഇത്ത്രത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഉടന്‍ അറുതി വരുത്തണമെന്ന് പലസ്തീന്‍ ഭരണകൂടത്തിന് മുന്നറിയിപ്പും നല്‍കി.

2 thoughts on “യോസേഫിന്റെ കല്ലറ തകര്‍ത്തു, വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം

Leave a Reply

Your email address will not be published.