സുഡാന്‍ ക്രൈസ്തവനെ കഴുത്തറക്കുന്ന ദൃശ്യം പുറത്തു വിട്ടു

Breaking News Middle East

സുഡാന്‍ ക്രൈസ്തവനെ കഴുത്തറക്കുന്ന ദൃശ്യം പുറത്തു വിട്ടു
സൌത്ത് സുഡാന്‍ : ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐ.എസിന്റെ ക്രൂരതയെ കാണിക്കുന്ന വീഡിയോ ദൃശ്യം വീണ്ടും പുറത്തു വന്നു.

 

തെക്കന്‍ സുഡാന്‍ പൌരനായ അല്‍ ‍-ഗൈദ് എന്ന ക്രൈസ്തവനെയാണ് ഐ.എസ്. തീവ്രവാദി ലിബിയയിലെ അജ്ഞാത കേന്ദ്രത്തില്‍ കഴുത്തറത്തു കൊലപ്പെടുത്തുന്ന ദൃശ്യം പുറത്തു വിട്ടത്. ഓറഞ്ച് നിറത്തിലുള്ള ഒറ്റ വസ്ത്രം ധരിച്ച അല്‍ ‍-ഗൈദിനെ കറുത്ത വസ്ത്രം ധരിച്ച മുഖം മൂടി അണിഞ്ഞ തീവ്രവാദി കഴുത്തറത്തു കൊല്ലുന്നതാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.

 

കൊല്ലുന്നതിനു മുമ്പായി അക്രമിയുടെ ഒരു സന്ദേശവും കേള്‍ക്കാം. സുഡാനിലെ മുസ്ലീം സഹോദരന്മാര്‍ക്കുവേണ്ടിയാണ് ഈ കൃത്യം ചെയ്യുന്നത്. അവിടെ ക്രിസ്ത്യനികള്‍ മുസ്ലീങ്ങളെ ആക്രമിക്കുന്നു എന്നും തീവ്രവാദി പറയുന്നുണ്ട്.

Leave a Reply

Your email address will not be published.