യെഹൂദന്മാര്‍ ആദ്യമായി ടെമ്പിള്‍ മൌണ്ടില്‍ ആരാധനയ്ക്കായി പുസ്തകങ്ങള്‍ ഉപയോഗിച്ചു; സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്നു
യെരുശലേം: യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലമായ ടെമ്പിള്‍ മൌണ്ടിലെ നിലവിലെ സ്ഥിതിഗതികള്‍ തകരുന്നു.
യെഹൂദര്‍ ടെമ്പിള്‍ മൌണ്ടില്‍ ആരാധന്യ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി പുസ്തകങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത് സുരക്ഷാ കാര്യങ്ങള്‍ നിയന്ത്രണാതീതമാക്കിയതായി റിപ്പോര്‍ട്ടുകള്‍.
ടെമ്പിള്‍ മൌണ്ടിലെ നിലവിലെ സ്ഥിതിഗതികള്‍ 1967 മുതല്‍ ഒരു തരത്തിലുള്ള അമുസ്ളീം മതപരമായ പ്രാര്‍ത്ഥനകളും ആചാരങ്ങളും പ്രത്യേകിച്ച് യഹൂദരുടെയും ക്രിസ്ത്യാനികളുടെയും പ്രാര്‍ത്ഥനകള്‍ നിരോധിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രത്യേകിച്ച് വലതുപക്ഷ തീപ്പൊരി പ്രസംഗകനായ ഇറ്റാമര്‍ ബെന്‍ഗ്വിന്‍ ദേശീയ സുരക്ഷാ മന്ത്രിയായിരുന്ന കാലത്ത് ഈ സ്ഥിതി ക്രമേണ ഇല്ലാതായി.
മലയിലേക്കുള്ള യഹൂദ സന്ദര്‍ശകര്‍ അറസ്റ്റു ചെയ്യപ്പെടാതെ പ്രാര്‍ത്ഥിക്കാനും പാടാനും പൂര്‍ണ്ണമായും സാഷ്ടാംഗം പ്രണമിക്കാനും തുടങ്ങിയിരിക്കുകയാണ്.
മുന്‍ കാലങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കിടെ നിശ്ശബ്ദമായി ചുണ്ടുകള്‍ ചലിപ്പിക്കുന്നത് പോലും ആരാധകരെ മാറ്റി നിര്‍ത്താന്‍ പര്യാപ്തമായിരുന്നു.
കൂടാതെ മലയില്‍ കയറുന്ന അമുസ്ളീങ്ങളെ തീവ്രമായ പരിശോധനയ്ക്കു വിധേയമാക്കുകയും ടെഫിലിന്‍ പ്രാര്‍ത്ഥന ഷമകള്‍ തുടങ്ങിയ മതപരമായ ഏതൊരു വസ്തുവും നീക്കം ചെയ്യുന്നത് കര്‍ശനമാക്കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച യിസ്രായേല്‍ പോലീസ് ആദ്യമായി യഹൂദ ആരാധകര്‍ക്ക് യഹൂദ പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ കൊണ്ടുവരാന്‍ അനുവദിച്ചു.
പലതുപക്ഷ പത്രപ്രവര്‍ത്തകനായ അര്‍നോണ്‍ സെഗല്‍ യഹൂദന്മാര്‍ പരസ്യമായി പ്രാര്‍ത്ഥിക്കുന്നതായി കാണിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയായില്‍ അപ് ലോഡ് ചെയ്തത് കാര്യങ്ങള്‍ എത്രത്തോളം മാറ്റങ്ങള്‍ വരുത്തിയെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്.
യഹൂദരുടെ ചിരകാല സ്വപ്നമായ മൂന്നാം യെരുശലേം ദൈവാലയ നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
പക്ഷെ അതിനു മുമ്പായി ഏറ്റവും വലിയ ഒരു സംഭവം ലോകത്ത് നടക്കും. അത് കര്‍ത്താവായ യേശുക്രിസ്തുവിന്റെ മടങ്ങി വരവാണ്.
ഈ സംഭവങ്ങള്‍ ഒക്കെ ക്രിസ്തുവിന്റെ മണവാട്ടി സഭയായ ദൈവസഭ കൂടുതല്‍ ഒരുക്കത്തോടെയും ജാഗ്രതയോടെയും കാത്തിരിക്കണം എന്നു ദൈവജനത്തെ ഓര്‍പ്പിക്കുന്നു.

