ക്രിസ്ത്യന്‍ പ്രെയര്‍ ആപ്പ് 'ഹാലോ' യൂറോപ്പില്‍ നിരോധിച്ചു

ക്രിസ്ത്യന്‍ പ്രെയര്‍ ആപ്പ് ‘ഹാലോ’ യൂറോപ്പില്‍ നിരോധിച്ചു

Breaking News Europe

ക്രിസ്ത്യന്‍ പ്രെയര്‍ ആപ്പ് ‘ഹാലോ’ യൂറോപ്പില്‍ നിരോധിച്ചു

ആഗോള ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ആപ്പ് ഹാലോയ്ക്കു യൂറോപ്പില്‍ നിരോധനം ഏര്‍പ്പെടുത്തിയതായും ഹാലോയുടെ സിഇഒയും സഹസ്ഥാപകനുമായ അലക്സ് ജോണ്‍സ് സോഷ്യല്‍ മീഡിയായില്‍ അറിയിച്ചു.

എല്ലാ മതപരമായ ആപ്പുകളും ലക്ഷ്യമിടുന്ന ഓവര്‍ റെഗുലേഷന്‍ യൂറോപ്യന്‍ യൂണിയനില്‍ ഹാലോ ലഭ്യമാകുന്നത് അസാദ്ധ്യമാകുമെന്ന് ജോണ്‍സ് വിശദീകരിച്ചു.

2024 ജൂലൈയില്‍ ചൈന അതിന്റെ ആപ്പ് സ്റ്റോറില്‍നിന്ന് ഹാലോ നീക്കം ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഈ വാര്‍ത്തയും പുറത്തു വന്നത്. പോളിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മ്മന്‍ പ്രേക്ഷകരിലേക്ക് ഉള്ളടക്കം വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് ഈ ദുഖവാര്‍ത്തയെന്ന് ജോണ്‍സ് പോസ്റ്റില്‍ കുറിച്ചു.

2018 ഡിസംബറില്‍ ലോഞ്ച് ചെയ്തതു മുതല്‍ 150 രാജ്യങ്ങളിലായി 15 ദശലക്ഷത്തിലധികം ഡൌണ്‍ലോഡുകള്‍ ഹാലോയ്ക്കുണ്ടായി. ഇത് ലോകമെമ്പാടുമുള്ള പ്രാര്‍ത്ഥനാ ആപ്പിന്റെ സ്വാധീനത തെളിയിക്കുന്നു.

യൂറോപ്പിന്റെ നിലപാട് പൂര്‍ണ്ണമായും വ്യക്തമല്ലെങ്കിലും ഇയുവിന്റെ കര്‍ശനമായ ഡാറ്റാ സ്വകാര്യതാ നിയമങ്ങളാണ് ഇതിനു കാരണമെന്നാണ് സംശയിക്കുന്നത്.

ഇയു. നിയമം മതപരമോ ദാര്‍ശനീകമോ ആയ വിശ്വാസങ്ങളെ വെളിപ്പെടുത്തുന്ന ഡാറ്റയെ സെന്‍സിറ്റീവ് ഡാറ്റയായി തരം തിരിക്കുകയും പരിമിതമായ ചില ഒഴിവാക്കലുകളോടെ വ്യക്തമായ സമ്മതമില്ലാതെ അത്തരം ഡാറ്റാ പ്രോസസ് ചെയ്യുന്നത് നിരോധിക്കുകയും ചെയ്യുന്നത് പതിവാണ്.

യൂറോപ്പില്‍ മതപരമായ ബന്ധം കുറയുന്നത് തുടരുന്നതിനാല്‍ ഭൂഖണ്ഡത്തിലെ ക്രിസ്ത്യന്‍ ജനസംഖ്യാ 2050 നു മുമ്പ് 100 ദശലക്ഷമായി ചുരുങ്ങുമെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ മുന്നറിയിപ്പു നല്‍കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.