പാസ്റ്റര്‍ സയിദ് അബദിനി ജയില്‍വാസത്തിനിടയില്‍ നേടിയത് 10 ആത്മാക്കളെ
ഇഡാഹോ: ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളും അനാഥശാലയും നടത്തിയെന്നാരോപിച്ച് 3 വര്‍ഷക്കാലം ഇറാനിലെ തടവുശിക്ഷ അനുഭവിച്ച പാസ്റ്റര്‍ സയിദ് അബദിനി തന്റെ ജയില്‍വാസക്കാലത്ത് മുസ്ലീങ്ങളായ പത്തോളം തടവുകാരെ സുവിശേഷം പറഞ്ഞ് ക്രിസ്തുവിങ്കലേക്കു നേടി.
2012-ലാണ് പാസ്റ്റര്‍ അബദിനി 8 വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട് ടെഹ്റാനിലെ കുപ്രസിദ്ധ ജയിലില്‍ കഴിഞ്ഞത്. ഇവിടെ അധികാരികളുടെ ക്രൂരമായ പീഢനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും അബദിനി പലപ്പോഴും വിധേയനായിട്ടുണ്ട്. ഈ സമയങ്ങളില്പ്പോലും വിവിധ കുറ്റകൃത്യങ്ങള്‍ക്ക് തന്റെകൂടെ കഴിഞ്ഞിരുന്നവരെയാണ് ക്രിസ്തു മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവന്നത്.
അബദിനി സുവിശേഷം പറയുന്നു എന്ന കുറ്റം കണ്ടെത്തി വിവിധ ജയിലുകളില്‍ മാറ്റി പാര്‍പ്പിക്കുകയും ചെയ്യുകയുണ്ടായി. എന്നിട്ടും തളരാതെ ഈ കര്‍ത്തൃദാസന്‍ താന്‍ എത്തപ്പെടുന്ന ജയിലുകളിലൊക്കെയും സുവിശേഷം പങ്കുവെയ്ക്കുവാന്‍ അതീവ താല്‍പ്പര്യം കാട്ടുകയുണ്ടായി. ആയിരത്തോളം മുസ്ലീങ്ങളെ ക്രിസ്ത്യാനികളാക്കി എന്നാരോപിച്ചാണ് ജയില്‍ അധികാരികളുടെ മര്‍ദ്ദനം.
എന്നിട്ടും ജയിലില്‍ 10 പേര് രക്ഷിക്കപ്പെട്ടതായി കഴിഞ്ഞ ജനുവരി മാസം ജയില്‍ മോചിതനായ അബദിനി ഒരു പത്ര പ്രവര്ത്തകന് അനുവദിച്ച അഭിമുഖത്തില്‍ പറയുകയുണ്ടായി. അബദിനി ഇസ്ലാംമതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വന്നയാളാണ്.

