ചൈനയില്‍ സണ്ടേസ്കൂളുകളും വി.ബി.എസ്സ്. ക്ലാസ്സുകളും നിര്‍ത്തലാക്കാന്‍ ഉത്തരവ്
ഷിജിയാങ്: ചൈനയില്‍ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളുടെയും മിഷന് പ്രവര്‍ത്തനങ്ങളുടെയും ‘അടിത്തറയായി’ പരിണമിച്ചിരുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള സണ്ടേസകൂളുകളും വിബിഎസ്സ് ക്ലാസ്സുകളും നിര്‍ത്തലാക്കാന്‍ ചൈനയിലെ ഒരു പ്രധാനപ്പെട്ട പ്രവിശ്യയില്‍ ഉത്തരവിറക്കി.
ക്രൈസ്തവരുടെ വളര്‍ച്ചയ്ക്കു തടയിടാനായി ചൈനയിലെ കിഴക്കന്‍ ഷിജിയാങ് പ്രവിശ്യയിലാണ് ഭരണകൂടം വിവാദ ഉത്തരവിറക്കിയത്. ‘കുട്ടികളും, യുവജനങ്ങളും മതപരമായ പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘ സമയം ചിലവഴിക്കരുത്’ എന്ന ഉദ്ദേശമാണ് അധികാരികള്‍ ഇറക്കിയ ഉത്തരവിനു പിന്നിലെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിക്കുന്നു.
ചൈനയിലെ കുട്ടികള്‍ മതപരമായ കാര്യങ്ങളില്‍ കൂടുതലായി പങ്കെടുക്കുന്നതും താല്‍പ്പര്യം കാട്ടുന്നതും നിയമ പരമായി നിയന്ത്രിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. ചൈനയിലെ അംഗീകരിക്കപ്പെട്ട ഔദ്യോഗിക ക്രൈസ്തവ ആരാധനാ സഭയായ ത്രീ-സെല്‍ഫ് ചര്ച്ചുകളില്പോലും പതിവായി സണ്ടേസ്കൂളുകളും അവധിക്കാല ബൈബിള്‍ ക്ലാസ്സുകളും നടത്തുക പതിവാണ്. പ്രത്യേകിച്ച് ഇപ്പോള്‍ ചൈനയില്‍ വേനല്‍ക്കാല സീസനാണ്.
ചൈനയില്‍ ക്രൈസ്തവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. വിവിധ ക്രൈസ്തവ സഭകളും മിഷന് സംഘടനകളും രഹസ്യമായും പരസ്യമായും സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതും ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നതും ചൈനീസ് ഭരണകൂടത്തെത്തന്നെ വിറളി പിടിപ്പിച്ചിരിക്കുകയാണ്.
പ്രത്യേകിച്ച് കുട്ടികള്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും ആത്മീയ ചിന്തകളും ആത്മാവിലും സത്യത്തിലുമുള്ള ആരാധനയെക്കുറിച്ചുള്ള നവീന അറിവും വ്യാപകമാകുന്നതിന് തടയിടുക എന്ന ലക്ഷ്യമാണ് ഭരണകൂടം അനുവര്‍ത്തിക്കുന്നത്. ഇതിനു ആദ്യപടിയായി കിഴക്കന്‍ ഷിജിയാങ് പ്രവിശ്യയില്‍ പ്രാകൃത നിയമം നടപ്പാക്കാന്‍ ഉത്തരവിട്ടതില്‍ ക്രൈസ്തവര്‍ ഒന്നടങ്കം ആശങ്കയിലാണ്. ദൈവമക്കള് പ്രത്യേകം പ്രര്‍ത്ഥിക്കുക.

