യിസ്രായേലിനുവേണ്ടി വാദിക്കാനായി യു.എസിലെ യഹൂദ റബ്ബിമാരും പാസ്റ്റര്‍മാരും ഒന്നിക്കുന്നു
യിസ്രായേലിനെ പിന്തുണച്ചും പ്രതിസന്ധി ഘട്ടത്തില്‍ ആ രാജ്യത്തിനുവേണ്ടി വാദിക്കാനുമായി അമേരിക്കയിലെ യഹൂദ റബ്ബിമാരും പാസ്റ്റര്‍മാരും ഒന്നിക്കുന്നു.
വിവിധ സംഘടനകളായി നിന്നവര്‍ ഒന്നിച്ചുള്ള ഒരു പൊതുവേദി രൂപപ്പെടുത്തുന്നു.
ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസി യെരുശലേം യു.എസ്.എ, അമേരിക്കന്‍ ക്രിസ്ത്യന്‍ ലീഡേഴ്സ് ഫോര്‍ യിസ്രായേല്‍, ഈഗിള്‍സ് വിംഗ്സ്, യിസ്രായേല്‍ ക്രിസ്ത്യന്‍ നെക്സസ്.
യിസ്രായേല്‍ അലൈഡ് ഫൌണ്ടേഷന്‍ എന്നിവ ക്രിസ്ത്യന്‍ പങ്കാളികളില്‍ ഉള്‍പ്പെടുന്നു.
യഹൂദ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ഓര്‍ത്തഡോക്സ് യൂണിയന്‍ റബ്ബിനിക്കല്‍ കൌണ്‍സില്‍ ഓഫ് അമേരിക്ക, സയണിസ്റ്റ് റബ്ബിക് കോളീഷന്‍ എന്നീ യഹൂദ സംഘടനകളും ഉള്‍പ്പെടുന്നു.
പൊതു ധാരണ ശക്തിപ്പെടുത്തുന്നതിനും തെറ്റായ വിവരങ്ങള്‍ പരിഹരിക്കുന്നതിനും സ്ഥിരതയും സുരക്ഷയും ശക്തിപ്പെടുത്തുന്ന നയങ്ങളെ പിന്തുണയ്ക്കുന്നതിനും വിശ്വാസ നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനമായി.
മെയ് 6-നു നടന്ന യിസ്രായേല്‍ അഭിഭാഷക ദിനത്തില്‍ റബ്ബിമാരുടെയും പാസ്റ്റര്‍മാരുടെയും പ്രതിനിധികള്‍ ക്യാപിറ്റോള്‍ ഹില്ലിലുടനീളം 115 മീറ്റിംഗുകള്‍ നടത്തി.
പ്രതിനിധി ഡോണ്‍ ബേക്കണ്‍ യിസ്രായേല്‍ അംബാസിഡര്‍ യെഹിയേല്‍ ലീറ്റര്‍, യഹൂദ കപ്ളൂണ്‍, എറിക് ഫിംഗര്‍ ഹദ്, ഡോ, സൂസന്‍ മൈക്കിള്‍, യോര്‍ദ്ദാന്‍ മക്മില്ലന്‍, മൊസാര്‍ട്ട് സ്റ്റോണ്‍സ് തുടങ്ങിയ പ്രമുഖര്‍ മുന്‍നിരയിലുണ്ട്.

