ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പെട്ടന്നുതന്നെ തിരിച്ചറിയുക
ഇന്നു ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്) മനുഷ്യനെ ഏറ്റവും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ്. മരണത്തിലേക്കുതന്നെ നിയക്കപ്പെടേണ്ട
നിമിഷങ്ങള്‍ . രോഗിയും വീട്ടുകാരുമൊക്കെ ഒരുപോലെ വിഷമമിക്കുന്ന പ്രതിസന്ധിഘട്ടം.
ഇതിനെ പ്രതിരോധിക്കാനായി നാം ഉടന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ഹൃദയാഘാതത്തിനു മുമ്പായി ശരീരം മുന്‍കൂട്ടി ചില അപായ സൂചനകള്‍ പ്രകടിപ്പിക്കും. നമുക്കതു പലപ്പോഴും തിരിച്ചറിയാനാകുന്നില്ല. അത് ചിലര്‍ അവഗണിച്ചു കളയും.
അങ്ങനെയാവരുത്. ഹൃദയാഘാതത്തിന്റെ മുന്‍കൂട്ടിയുള്ള ലക്ഷണങ്ങളെ പ്രീ അറ്റാക്ക് സിംറ്റംസ് എന്നാണ് വിളിക്കുക. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിനു മുമ്പ് കാണിക്കുന്നു.
ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടുന്ന നെഞ്ചുവേദന, ചിലര്‍ ഇതിനെ ഗ്യാസ് ട്രബിള്‍ ആണെന്നു കരുതുന്നു.
ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടുന്ന വേദന ക്രമേണ കഴുത്തിലേക്കും തോളുകളിലേക്കും വ്യാപിക്കുന്നതായി അനുഭവപ്പെടും. ഇതോടൊപ്പം മനംപുരട്ടല്‍ പോലുള്ള തോന്നലുകളുമുണ്ടാകുന്നു.
ശ്വസമെടുക്കുവാനുള്ള ബുദ്ധിമുട്ട്, തലചുറ്റല്‍ , കൂടുതല്‍ വിയര്‍ക്കുക എന്നിവയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാവാം.
കാരണങ്ങളൊന്നുമില്ലാത്ത തളര്‍ച്ചയും അസ്വസ്ഥതയും ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണമാണ്.

