2015-ല്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി : കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുണ്ടായ അക്രമങ്ങളില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്.
2014-നെ അപേക്ഷിച്ച് 20 ശതമാനം വര്‍ദ്ധനവുണ്ടായി. ന്യൂനപക്ഷ മനുഷ്യാവകാശ സംഘടനയായ ദ കാത്തലിക് സെക്കുലര്‍ ഫോറം (സി.എസ്.എഫ്.) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 20 സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായി 365-ഓളം ആക്രമണങ്ങള്‍ ഉണ്ടായി. ഇതില്‍ പത്തു സംസ്ഥാനങ്ങളില്‍ പ്രശ്നം രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്നത്. തെലുങ്കാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ന്യൂഡെല്‍ഹി, അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ്, തമിഴ്നാട്, ഗോവ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരയ അതിക്രമങ്ങള്‍ നടന്നു. 7 പാസ്റ്റര്‍മാരാണ് കൊല്ലപ്പെട്ടത്. 8000-ത്തോളം വിശ്വാസികള്‍ക്കുനേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.
5 ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. വൈദികരേയും, വിശ്വാസികളേയും കൈയ്യേറ്റം ചെയ്യുന്ന സംഭവവും ഉണ്ടായി. പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമാണിതെന്നും സി.എസ്.എഫ്. ജനറല്‍ സെക്രട്ടറി ജോസഫ് ഡയസ് വ്യക്തമാക്കി.

