മരുന്നു കുറിയ്ക്കാന്‍ ഡോക്ടര്‍ക്ക് സഹായിയായി എഐ
കൊച്ചി: എഐയുടെ കടന്നു കയറ്റം നാടിനെ കൂടുതല്‍ വിസ്മയമാക്കുന്ന വാര്‍ത്തകളായാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
രോഗിയെ വിശദമായി പരിശോധിച്ചശേഷം രോഗ വിവരണങ്ങള്‍ സമര്‍പ്പിച്ചാല്‍ എന്തെല്ലാം മരുന്ന് കൊടുക്കണം, ഏതു ചികിത്സാരാതി അവലംബിക്കണം എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കി ഡോക്ടര്‍ക്ക് സഹായിയായി പ്രവര്‍ത്തിക്കുന്ന എഐ സോഫ്റ്റ്വെയറാണ് കൌതുകമുണര്‍ത്തുന്നത്.
തൃശ്ശൂര്‍ ആസ്ഥാനമായ അംറാസ് സോഫ്റ്റ്വെയര്‍ സോല്യൂഷന്‍സ് എന്ന കമ്പനിയാണ് ഡോക്ടര്‍ അസിസ്റ്റന്റ് എഐ എന്ന പേരിലുള്ള സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
നിലവില്‍ ചില ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡോക്ടര്‍ അസിസ്റ്റന്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി സിഇഒ അഭിലാഷ് രഘുനന്ദന്‍ പറഞ്ഞത്.
അസുഖത്തിന്റെ വിവരങ്ങളും ഹിസ്റ്ററിയുമെല്ലാം എഐ സോഫ്റ്റെവെയറിലേക്ക് കൈമാറുമ്പേള്‍ ചികിത്സാ രീതികള്‍ തിരികെ നിര്‍ദ്ദേശിക്കുകയാണ് രീതി. ഡോര്‍ക്ടര്‍ക്ക് ഇത് പുനഃപരിശോധന നടത്തി രോഗിയുടെ പ്രിസ്ക്രിപ്ഷനില്‍ ചേര്‍ക്കാം.
എല്ലാ രോഗങ്ങളുടെയും ചികിത്സാ രീതി ഇത്തരത്തില്‍ ലഭ്യമാകുമെന്നും പരിശോധനാ ഫലങ്ങള്‍ ഉള്‍പ്പെടെ അപ് ലോഡ് ചെയ്യാനാകുമെന്നുമാണ് പ്രത്യേകത.
ഡേറ്റ എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ രോഗികളുടെ സ്വകാര്യതാ ലംഘനം ഉണ്ടാവില്ല. ജെഎന്‍ എഐ കോണ്‍ക്ളേവിനോടനുബന്ധിച്ച് സ്റ്റാര്‍ട്അപ് എക്സ്പോയില്‍ ഈ സ്റ്റാര്‍ട്ടപ്പിന്റെ പ്രദര്‍ശനമുണ്ടായിരുന്നു.