പ്രായമാകാതെ 25 കാരനെപ്പോലെ 58 കാരന്‍ കൌതുകമാകുന്നു

പ്രായമാകാതെ 25 കാരനെപ്പോലെ 58 കാരന്‍ കൌതുകമാകുന്നു

Breaking News Europe

പ്രായമാകാതെ 25 കാരനെപ്പോലെ 58 കാരന്‍ കൌതുകമാകുന്നു

യൌവ്വനം നിലനിര്‍ത്തുന്നതിനായി ഇന്ന് പലരും വിവിധ ചികിത്സകളും ക്രിയകളുമൊക്കെ ചെയ്യുന്ന കാലമാണല്ലോ. എന്നാല്‍ ഒരു 58 കാരന്‍ പണച്ചിലവില്ലാതെയും കൃത്രിമമായോ മറ്റു വഴികളിലൂടെയോ ചിന്തിക്കാതെ യൌവ്വനം കാത്തുസൂക്ഷിക്കുന്ന വാര്‍ത്തയാണ് വൈറലായത്.

സിംഗപ്പൂര്‍ കാരനായ ചുവാന്‍ഡോ ടാനെ എന്ന ഫാഷന്‍ ഫോട്ടോ ഗ്രാഫറാണ് ഈ ഭാഗ്യവാന്‍ ‍. ഇദ്ദേഹത്തെ നേരില്‍ കണ്ടവരും ഫോട്ടോകളും മറ്റും കണ്ടവരുമായ ആളുകള്‍ അസൂയപ്പെടുകയാണ്.

കണ്ടാന്‍ 25 വയസ്സിനു മുകളിലാണെന്ന് ആരും പറകയില്ല. ത്വക്ക് ചുളിയുകയോ കണ്ണ് കുഴിയുകയോ ഒന്നുമുണ്ടായിട്ടില്ല. 19 കളില്‍ ഫോട്ടോഗ്രാഫിയിലേക്ക് തിരിയുന്നതിനു മുമ്പ് ഒരു ചെറിയ കാലം പോപ്പ് അവതാരകനായിരുന്നു.

2020-ല്‍ പ്രെഷ്യസ് ഈ ദ നൈറ്റ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. സ്വന്തമായി ഒരു സ്റ്റുഡിയോയുമുണ്ട്. ശസ്ത്രക്രിയകളോ മറ്റോ കൂടാതെ ഒരാള്‍ ഇത്തരത്തില്‍ യൌവ്വനം നിലനിര്‍ത്തുന്നത് ആളുകളെ ഞെട്ടിച്ചിരിക്കുന്നു.

ജനിതക പ്രത്യേകതകളാണ് ഇതിനു കാരണമായി ചിലര്‍ പറയുന്നത്. സിംഗപ്പൂരിലെ വായുവിന്റെ ഗുണനിലവാരം ഒന്നാന്തരം. ആരോഗ്യ സംരക്ഷ സംവിധാനം എന്നതൊക്കെയാണ് നിത്യ യൌവ്വനത്തിന്റെ രഹസ്യമെന്ന് മറ്റു ചിലര്‍ പറയുന്നു.

എന്നാല്‍ തന്റെ ആഹാര ക്രമവും ജീവിത ചര്യയുമാണ് ഈ യൌവ്വനത്തിന്റെ രഹസ്യമെന്നാണ് ഇയാള്‍ പറയുന്നത്. ഭക്ഷണം നമ്മുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിന്റെ 70 ശതമാനം സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം കരുതുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.