മാലിയില്‍ സ്വിസ് വനിതാ മിഷണറിയെ തട്ടിക്കൊണ്ടുപോയി

Australia Breaking News Top News

മാലിയില്‍ സ്വിസ് വനിതാ മിഷണറിയെ തട്ടിക്കൊണ്ടുപോയി
തിമ്പുക്തു: മാലിയില്‍ വര്‍ഷങ്ങളായി ക്രൈസ്തവ മിഷണറി പ്രവര്‍ത്തങ്ങള്‍ നടത്തി വരുന്ന സ്വിസ് പൌരയായ വനിതാ മിഷണറിയെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി.

 

വടക്കു പടിഞ്ഞാറന്‍ മാലിയിലെ നഗര പ്രാന്തമായ തിമ്പുക്തുവിലെ തന്റെ പ്രവര്‍ത്തന കേന്ദ്രത്തിലെ സ്വന്തം വസതിയില്‍ താമസിച്ചിരുന്ന ബിയാട്രിസ് സ്റ്റോക്കിലയെയാണ് തട്ടിക്കൊണ്ടുപോയത്.

 

ജനുവരി 8-ന് പുലര്‍ച്ചെ 3.30ന് നാലു വാഹനങ്ങളിലായി എത്തിയ തോക്കുധാരികള്‍ ബിയാട്രീസിനെ വീട്ടില്‍നിന്നു ബലമായി പിടിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നുവെന്ന് അയല്‍ വാസികള്‍ പറഞ്ഞു. ബിയാട്രിസ് ഇതു രണ്ടാം തവണയാണ് തട്ടിക്കൊണ്ടുപോകലിന് ഇരയാകുന്നത്.

 

2012 ഏപ്രിലില്‍ ഇതേ വസതിയില്‍ നിന്നും ഇസ്ലാമിക തീവ്രവാദികള്‍ ബിയാട്രീസിനെ തട്ടിക്കൊണ്ടു പോയിരുന്നു. പിന്നീട് ചില ദിവസങ്ങള്‍ക്കു ശേഷം വിട്ടയച്ചിരുന്നു. ഇത്തവണ തട്ടിക്കൊണ്ടുപോയത് ആരാണെന്ന് വ്യക്തമല്ല.

 

സ്വിസ് ചര്‍ച്ച് സഭയുടെ പ്രതിനിധിയായിവന്ന് മാലിയില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. മാലിയിലെ ഏതെങ്കിലുമൊരു സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയോ, ബന്ധപ്പെടുകയോ ചെയ്യാതെയാണ് ബിയാട്രിസ് പ്രവര്‍ത്തിച്ചു വരുന്നത്. 2012-ല്‍ അല്‍ഖ്വയ്ദ തീവ്രവാദികളാണ് തട്ടിക്കൊണ്ടുപോയത്.

 

എന്നാല്‍ ഇത്തവണ ആരാണെന്ന് വ്യക്തമല്ലെന്ന് മാലി സൈനിക ഉദ്യോഗസ്ഥന്‍ സുലൈമാനി മയ്ഗ പറഞ്ഞു. എന്നാല്‍ മരുഭൂമി ഏരിയായായ തിബുക്തുവില്‍ അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഈ തീവ്രവാദി സംഘടന നേരത്തെ പല വിദേശികളേയും തട്ടിക്കൊണ്ടുപോയി വന്‍ തുക മോചനദ്രവ്യം വാങ്ങി വിട്ടയച്ച സംഭവങ്ങള്‍ നടന്നിട്ടുണ്ട്.

Leave a Reply

Your email address will not be published.