സൌജന്യ കൌണ്‍സലിംഗ് ക്യാമ്പുകള്‍

Breaking News Kerala

സൌജന്യ കൌണ്‍സലിംഗ് ക്യാമ്പുകള്‍
പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്ക് അടിയന്തിരമായി കൌണ്‍സലിംഗ് സേവനം ആവശ്യമായിരിക്കുന്നു.

പരിഭ്രാന്തരായ ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളമിറങ്ങിയ വീടുകളിലും ആയിരിക്കുമ്പോള്‍ അവര്‍ക്കു മാനസിക പിന്‍ബലം നല്‍കാന്‍ കോട്ടയം ഷാലോം കൌണ്‍സലിംഗ് ആന്‍ഡ് തിയോളജിക്കല്‍ സെന്റര്‍ വ്യക്തിഗത കൌണ്‍സലിംഗും കൌണ്‍സലിംഗ് ക്യാമ്പുകളും നടത്തുന്നതാണ്.

എംപ്ളോയിസ് ആന്‍ഡ് പ്രൊഫഷണല്‍സ് പ്രെയര്‍ ഫെലോഷിപ്പുമായി ചേര്‍ന്ന് ദുരിത മേഖലകളില്‍ നടത്താനാഗ്രഹിക്കുന്ന മെഡിക്കല്‍ ക്യാമ്പുകളുടെയും കൌണ്‍സലിംഗ് ക്യാമ്പുകളുടെയും സേവനം പ്രയോജനപ്പെടുത്തേണ്ടവര്‍ക്ക് 9349503660 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.