ഛത്തീസ്ഗഢ് സ്കൂളുകളില്‍ ദേശീയ ഗാനവും ഗായത്രീ മന്ത്രവും ഉള്‍പ്പെടെ നാലു മന്ത്രങ്ങളും നിര്‍ബന്ധമായി ചൊല്ലണം
റായ്പൂര്‍: ഛത്തീസ്ഗഢിലെ സ്കൂളുകളില്‍ ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനും പുറമേ ഗായത്രീ മന്ത്രം ഉള്‍പ്പെടെ നാലു മന്ത്രങ്ങളും എല്ലാ ദിവസവും ആലപിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.
ഇതിനുള്ള സമയക്രമവും വിദ്യാഭ്യാസ വകുപ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
മന്ത്രോച്ചാരണത്തിനു പുറമേ എല്ലാ ദിവസവും സാംസ്ക്കാരിക, മൂല്യാധിഷ്ഠിത പരിപാടികളും സംഘടിപ്പിക്കണം.
ഇന്ത്യന്‍ സംസ്ക്കാരവും പാരമ്പര്യവും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു.
എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ഇത് കര്‍ശനമായി നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
രാവിലത്തെ അസംബ്ളിയില്‍ ദേശീയ ഗാനവും ദേശീയ ഗിതവും ദീപ മന്ത്രവും സരസ്വതി വന്ദനവും ഗുരു മന്ത്രവും ഉള്‍പ്പെടുത്തണം. ഇതിനുശേഷം വിശിഷ്ട വ്യക്തികളുടെ ജീവചരിത്രം പരിചയപ്പെടുത്തണം.

