ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കത്തോലിക്കരുടെയിടയില്‍ മതവിശ്വാസം കുറയുന്നതായി പഠനം
ലാറ്റിന്‍ അമേരിക്ക (തെക്കെഅമേരിക്ക) ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മതം കത്തോലിക്കാ മതമാണ്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി കത്തോലിക്കാ മതത്തിന്റെ ആധിപത്യം ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുകയാണെന്ന് പുതിയ ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
മേഖലയിലെ ഏറ്റവും ജനസംഖ്യയുള്ള ആറ് രാജ്യങ്ങളായ പെറു, ബ്രസ്സീല്‍, മെക്സിക്കോ, കൊളംബിയ, അര്‍ജന്റീന, ചിലി എന്നിവിടങ്ങളില്‍ കത്തോലിക്കരായി തിരിച്ചറിയുന്ന ആളുകളുടെ അനുപാതം ല കുറഞ്ഞു വരുന്നുവെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമാകുന്നു.
2024-ല്‍ 6200-ല്‍ അധികം മുതിര്‍ന്നവരില്‍ നടത്തിയ സര്‍വ്വേകളെ അടിസ്ഥാനമാക്കി ലാറ്റിന്‍ അമേരിക്കക്കാരില്‍ ഇപ്പോള്‍ നിരീശ്വരവാദികളും, അജ്ഞേയവാദികള്‍ (ഒന്നുമില്ലാത്തവര്‍) എന്നിങ്ങനെ തിരിച്ചറിയുന്നതായി പഠനം കണ്ടെത്തി.
ഈ മാറ്റം ഉണ്ടായിരുന്നിട്ടും മേഖലയിലുടനീളമുള്ള മതവിശ്വാസത്തിന്റെ അളവ് ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളെ അപേക്ഷിച്ച് പ്രത്യേകിച്ച് യൂറോപ്പിനെ അപേക്ഷിച്ച് ഉയര്‍ന്നതാണ്.
സര്‍വ്വേയില്‍ പറയുന്ന ആറ് രാജ്യങ്ങളിലെയും കണക്കുകള്‍ പ്രകാരം പത്തില്‍ ഒമ്പതുപേര്‍ ദൈവത്തില്‍ വിശ്വസിക്കുന്നവരാണെന്ന് അവകാശപ്പെടുന്നു.
ആറ് രാജ്യങ്ങളിലും കത്തോലിക്കാ ഭൂരിപക്ഷ മുണ്ടെങ്കിലും കഴിഞ്ഞ ദശകത്തില്‍ ആ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. 2013-14-നെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.

