ബോട്ടില്‍ സുവിശേഷം പ്രസംഗിച്ചതിനു 5 സുവിശേഷകരെ കായലിലെറിഞ്ഞു കൊന്നു
കമ്പാല: ബോട്ടില്‍ യാത്ര ചെയ്യവേ യാത്രക്കാരോട് സുവിശേഷം പ്രസംഗിച്ചതിനു 5 സുവിശേഷകരെ ഇസ്ളാമിക മതമൌലിക വാദികള്‍ കായലിലെറിഞ്ഞു കൊന്നു.
ആഗസ്റ്റ് 10-ന് ഉഗാണ്ടയിലാണ് ദാരുണ സംഭവം നടന്നതായി ഇപ്പോള്‍ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. നകസോങ്ങോള ജില്ലയില്‍നിന്നും യാത്ര തിരിച്ച സുവിശേഷകരായ ടോണി അങ്കുണ്ട (44), പീറ്റര്‍ അഗബ (28), ജൂലിയറ്റ് അഷബ (39), ജോണ്‍സണ്‍ കരുങ്ങി (27), ജൂലിയസ് ലവീറി (52) എന്നിവരാണ് മരിച്ചത്. ഇവര്‍ നകസോങ്ങോളയിലെ എന്‍ഡ് ടൈം വേള്‍ഡ് മിനിസ്ട്രി ചര്‍ച്ചിന്റെ സുവിശേഷകരാണ്.
അപാക് ജില്ലയിലെ അഡുകു ഏരിയായിലെ ഒരു ചര്‍ച്ച് സ്ഥാപിക്കാനായി ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന അത്ഭുതകരമായി രക്ഷപെട്ട സഹപ്രവര്‍ത്തകന്‍ ആമോസ് ക്യുകുലഗ പറഞ്ഞു.
ഇവര്‍ ക്വോഗ കായലിലൂടെ യാത്ര ചെയ്യവേ ബോട്ടില്‍ ഇരുന്നവരോട് സുവിശേഷം പേരസംഗിച്ചു. യാത്രക്കാരില്‍ ഇസ്ളാം വസ്ത്ര ധാരികളായ 10 പേരും ഉണ്ടായിരുന്നു. ടോണി അങ്കുണ്ടയാണ് പ്രസംഗിച്ചത്.
എന്നാല്‍ പ്രതികരണം മറിച്ചായിരുന്നു. മുസ്ളീങ്ങള്‍ പ്രസംഗത്തിനിടയില്‍ യേശുക്രിസ്തുവിന്റെ പുത്രത്വവും ദൈവികത്വവുമൊക്കെ ചോദ്യം ചെയ്തു തര്‍ക്കിച്ചു. ഇരുകൂട്ടരും അഭിപ്രായം പറഞ്ഞു. മുസ്ളീങ്ങളില്‍ ബഷീര്‍ എന്നയാള്‍ യേശു ദൈവപുത്രനാണെന്നു പറഞ്ഞാല്‍ അള്ളാഹു നിങ്ങളെയെല്ലാം കൊല്ലും എന്നു പറഞ്ഞു.
നിങ്ങള്‍ മതനിന്ദ നടത്തിയെന്നും കുറ്റം ഏറ്റു പറഞ്ഞു ഇസ്ളാം മതത്തിലേക്കു കടന്നു വരാനുള്ള അവസരമാണെന്നും പറഞ്ഞ് ഇസ്ളാം വാക്യങ്ങള്‍ ഉച്ചത്തില്‍ ഉരുവിട്ടു. നിങ്ങള്‍ യേശുക്രിസ്തുവിനെ തള്ളിപ്പറഞ്ഞു ഇസ്ളാം മതം സ്വീകരിക്കണമെന്നും അല്ലായെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ഭീഷണി മുഴക്കി.
എന്നാല്‍ മുസ്ളീങ്ങളുടെ ഭീഷണിക്കു വഴങ്ങാതെ ക്രിസ്തുവില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സുവിശേഷകര്‍ തറപ്പിച്ചു പറഞ്ഞു. ഇതില്‍ പ്രകോപിതരായ മുസ്ളീം മതമൌലികവാദികള്‍ സുവിശേഷകരെ ഓരോരുത്തരെ ബലമായി പിടിച്ചു കായലിലേക്കെറിയുകയായിരുന്നുവെന്ന് ആമോസ് പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ ബോട്ട് കരയില്‍നിന്നും 200 മീറ്റര്‍ അകലെയായിരുന്നു. കായലില്‍ 4 മുതല്‍ 5.7 മീറ്റര്‍വരെ ആഴമുള്ള സ്ഥലത്തായിരുന്നു അതിക്രമം നടന്നത്. വെള്ളത്തില്‍ വീണ എല്ലാവരും മുങ്ങിത്താണു.
ഈ സമയം ബോട്ട് പൈലറ്റ് സംഭവത്തില്‍ ഇടപെടുവാന്‍ തയ്യാറായില്ലെന്നും അക്രമികള്‍ നീയും ഇവരുടെകൂടെയുള്ളവന്‍ ആണോ എന്ന് എന്നോട് ചോദിച്ചപ്പോള്‍ അല്ല എന്നു മറുപടി പറഞ്ഞതിനാല്‍ തന്നെ വെള്ളത്തിലെറിഞ്ഞില്ലെന്നും നടുക്കത്തോടെ ആമോസ് പറഞ്ഞു.
ഉടന്‍തന്നെ ബോട്ട് കരയ്ക്കടുപ്പിച്ചപ്പോള്‍ ആമോസ് ഒരു ബൈക്ക് തരപ്പെടുത്തി ചര്‍ച്ചുമായി ബന്ധപ്പെടുകയും സംഭവം വിവരിക്കുകയും ചെയ്തു. പെട്ടന്നുതന്നെ സഭാ മൂപ്പനും വിശ്വാസികളും പോലീസുമായി ബന്ധപ്പെട്ടു.
പോലീസും മീന്‍പിടുത്തക്കാരും നടത്തിയ ഊര്‍ജ്ജിത ശ്രമത്തിനൊടുവില്‍ 5 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ രണ്ടു പേരെക്കൂടി തിരിച്ചറിഞ്ഞു. ജമീല്‍ ബുഡ്ഡെ, ജുമ നകസൊങ്ങോള എന്നിവരാണ് കൊലയാളികള്‍ . പോലീസ് കേസെടുത്തു.

