ചൈനയിലെ ഹൌസ് ചര്‍ച്ചുകളില്‍ നടന്ന റെയ്ഡുകളില്‍ പാസ്റ്റര്‍മാരെ ജയിലിലടച്ചു

ചൈനയിലെ ഹൌസ് ചര്‍ച്ചുകളില്‍ നടന്ന റെയ്ഡുകളില്‍ പാസ്റ്റര്‍മാരെ ജയിലിലടച്ചു

Asia Breaking News

ചൈനയിലെ ഹൌസ് ചര്‍ച്ചുകളില്‍ നടന്ന റെയ്ഡുകളില്‍ പാസ്റ്റര്‍മാരെ ജയിലിലടച്ചു

മധ്യ ചൈനയിലെ നിരവിധി വീടുകളിലെ ചര്‍ച്ചുകളില്‍ നടന്ന പോലീസ് റെയ്ഡുകളെ തുടര്‍ന്ന് വിശ്വാസികളെയും പാസ്റ്റര്‍മാരെയും അറസ്റ്റു ചെയ്തു.

ജൂലൈ 11-ന് ഹുനാന്‍ പ്രവിശ്യയിലെ യുയാങ്ങില്‍ നടന്ന ഓപ്പറേഷനില്‍ തടവിലാക്കപ്പെട്ട മിക്ക വിശ്വാസികളെയും പിന്നീട് വിട്ടയച്ചതായും എന്നാല്‍ ആറ് പാസ്റ്റര്‍മാരെയും ചര്‍ച്ച് നേതാക്കളെയും ഇപ്പോഴും തടങ്കലില്‍ വച്ചിരിക്കുകയാണെന്നും മതസ്വാതന്ത്ര്യ ചാരിറ്റിയായ ചൈന എയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാസ്റ്റര്‍ ഹുവാങ് ലീ , സഭാ മൂപ്പന്‍ യാങ് ജിയാന്‍ജുന്‍, പ്രസംഗകന്‍ ഹുഹോങ്താവോ, പാസ്റ്റര്‍ ലുവോ കൈമറിന്‍, സിസ്റ്റര്‍ യാങ് ചുന്‍, ബ്രദര്‍ ഫു എന്നിവരാണ് ഇപ്പോഴും കസ്റ്റഡിയിലുള്ളവര്‍.

മോചിതരായവരെ നീണ്ട ചോദ്യം ചെയ്യലുകള്‍, വിരലടയാള പരിശോധന, ഡിഎന്‍എ സാമ്പിളിനായി രക്ത ശേഖരണം, ശബ്ദ, വീഡിയ റെക്കോര്‍ഡിംഗുകള്‍, വ്യക്തിഗത നിരീക്ഷണ ഫയലുകള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്ക് വിധേയരാക്കിയതായി ചൈനീസ് എയ്ഡ് പറ്ഞു.

റെയ്ഡിനിടെ പാസ്റ്റര്‍ ഹുവാങ്ലീയുടെ വീട്ടില്‍നിന്ന് മുഴുവന്‍ ബൈബിളുകളും ക്രിസ്ത്യന്‍ പുസ്തകങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി അദ്ദേഹത്തിന്റെ ഭാര്യ വാങ്ലിംഗ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.