വെസ്റ്റ് ബാങ്കില്‍ 1000 പുതിയ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ യിസ്രായേല്‍

വെസ്റ്റ് ബാങ്കില്‍ 1000 പുതിയ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ യിസ്രായേല്‍

Breaking News West Asia

വെസ്റ്റ് ബാങ്കില്‍ 1000 പുതിയ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ യിസ്രായേല്‍

വെസ്റ്റ് ബാങ്കില്‍ വടക്കന്‍ മേഖലയില്‍ 1000 പുതിയ കുടിയേറ്റ ഭവന യൂണിറ്റുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളുമായി യിസ്രായേല്‍.

യിസ്രായേല്‍ കുടിയേറ്റ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള 12 പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനത്തിനു തൊട്ടുപിന്നാലെയാണ് യിസ്രായേലിന്റെ നീക്കം.

ഭൂമി കൂട്ടിച്ചേര്‍ത്തതായി യിസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച് പ്രഖ്യാപിച്ചു. റിലിജിയസ് സയണിസം പാര്‍ട്ടിയുടെ നേതാവായ സ്മോട്രിച്ച് ഈ നടപടിയെ കുടിയേറ്റ വിപ്ളവത്തിലെ മറ്റൊരു ചരിത്രപരമായ ചുവടുവെയ്പ് എന്നാണ് വിശേഷിപ്പിച്ചത്.

കിദ 2003-ലും ഹവിത് 2001-ലുമാണ് സ്ഥാപിതമായത്. ഇവയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കാനുള്ള നടപടികള്‍ യിസ്രായേല്‍ സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറിലും മാര്‍ച്ചിലുമായി ആരംഭിച്ചിരുന്നു.

1967 മുതല്‍ യിസ്രായേല്‍ അധീനതയിലായ വെസ്റ്റ് ബാങ്ക് ബൈബിളിലെ പഴയ യഹൂദ്യ ശമര്യ പ്രദേശങ്ങളുടെ ഭാഗമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.