ദൈവം ജനത്തിന്റെ പ്രാര്‍ത്ഥന കേട്ടു: ദയാവധം ബില്‍ യു.കെ. പാര്‍ലമെന്റ് തള്ളി

ദൈവം ജനത്തിന്റെ പ്രാര്‍ത്ഥന കേട്ടു: ദയാവധം ബില്‍ യു.കെ. പാര്‍ലമെന്റ് തള്ളി

Breaking News Europe

ദൈവം ജനത്തിന്റെ പ്രാര്‍ത്ഥന കേട്ടു: ദയാവധം ബില്‍ യു.കെ. പാര്‍ലമെന്റ് തള്ളി

ലണ്ടന്‍: യു.കെ.യില്‍ വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ (ദയാവധം) നിയമവിധേയമാക്കുന്നതിനെ ഹൌസ് ഓഫ് കോമണ്‍സ് വെള്ളിയാഴ്ച നേരിയ വോട്ടിങ്ങില്‍ തള്ളി.

270 പേര്‍ അനുകൂലിച്ചപ്പോള്‍ 286 പേര്‍ എതിര്‍ത്തു. ലേബര്‍ പാര്‍ട്ടിയുടെ ലോറന്‍ എഡ്വേര്‍ഡ്സ് എംപിയാണ് ബില്‍ മുന്നോട്ടു വച്ചത്.

ഇതൊരു മനസാക്ഷി പ്രശ്നമായി എംപിമാര്‍ പാര്‍ട്ടി ലൈനുകള്‍ക്കനുസരിച്ച് വോട്ടു ചെയ്യണമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം സൂചിപ്പിച്ചത് സഹായകരമായ ആത്മഹത്യ എന്ന തത്വത്തെ താന്‍ അനുകൂലിക്കുന്നുണ്ടെങ്കിലും പാലിയേറ്റീവ് കെയര്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനാണ് ആദ്യ പ്രാധാന്യം നല്‍കേണ്ടത് എന്നാണ്.

ഈ വര്‍ഷം ആദ്യം ദയാവധം നിയമമാക്കുന്നതിനുള്ള മറ്റൊരു ശ്രമവും പരാജയപ്പെട്ടിരുന്നു. മറ്റൊരു ലേബര്‍ എംപിയായ കീം ലീഡ് ബീറ്റര്‍ മുന്നോട്ടുവച്ച ആ ബില്‍ ഹൌസ് ഓഫ് കോമണ്‍സില്‍ കഷ്ടിച്ചു പാസായി.

പക്ഷെ ബില്ലിലെ അപര്യാപ്തമായ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് സഹ പ്രവര്‍ത്തകര്‍ ആസങ്ക ഉന്നയിച്ചതിനാല്‍ ഹൌസ് ഓഫ് ലോര്‍ഡ്സില്‍ സമയം തീര്‍ന്നു.

ദൈവം ജനങ്ങളുടെ പ്രാര്‍ത്ഥന കേട്ടുവെന്ന് കെയര്‍ സിഇഒ റോസ് ഹെന്‍ട്രി പറഞ്ഞു. ക്രിസ്ത്യന്‍ നേതാക്കള്‍ ബില്‍ പരാജയപ്പെട്ടതിനെ സ്വാഗതം ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.