ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജെറമി കൂണെ ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിക്കുന്നു

ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജെറമി കൂണെ ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിക്കുന്നു

Breaking News USA

ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജെറമി കൂണെ ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിക്കുന്നു – പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജറമി കൂണെ 56 വേ ഡിസ്ട്രിക്റ്റില്‍ നിന്നും ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിക്കുന്നു.

നിലവിലുള്ള ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ ജൊ റൊബച്ച് (റിപ്പബ്ലിക്കന്‍) മത്സരിക്കുന്നുല്ല എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപുറകെ ജറമി ഉള്‍പ്പെടെ മൂന്ന് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ് ഈ സീറ്റിന് വേണ്ടി മത്സരത്തിനിറങ്ങുന്നത്.

2018 ല്‍ ജൊ റൊമ്പച്ചിനോട് 10000 വോട്ടുകളുടെ വ്യത്യാസത്തിലാണ് ജെറമി പരാജയപ്പെട്ടത്. നൂറു വര്‍ഷത്തോളം ന്യൂയോര്‍ക്ക് സെനറ്റില്‍ ഭൂരിപക്ഷം കക്ഷിയായിരുന്ന റിപ്പബ്ലിക്കന്‍സിന് 2018 ലെ തിരഞ്ഞെടുപ്പില്‍ കടുത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ആകെ 63 സീറ്റുകളില്‍ 40 സീറ്റുകളാണ് 2018 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേടിയത്.

റിപ്പബ്ലിക്കന്‍സിന് മുന്‍തൂക്കമുള്ള ഈ സീറ്റില്‍ മത്സരിച്ചു ജയിക്കുക എന്ന വെല്ലുവിളിയാണ് ജെറമി ഏറ്റെടുത്തിരിക്കുന്നത്. ആദ്യമായി ഡമോക്രാറ്റിക് പ്രൈമറിയില്‍ വിജയം അനിവാര്യമാണ്. ഇന്ത്യന്‍ ഓര്‍ഫനേജില്‍ ജനിച്ച ജെറമിയെ റോച്ചസ്റ്റര്‍ സിറ്റിയിലെ ഐറിഷ് മാതാവാണ് ദത്തെടുത്ത് വളര്‍ത്തിയത്. ഹൊബര്‍ട്ട് ആന്റ് വില്യം സ്മിത്ത് കോളേജില്‍ നിന്നും ബിരുദവും, ആല്‍ബനി ലൊ സ്കൂളില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കിയ ജെറമി എപ്പിസ്‌ക്കോപ്പല്‍ സയോസിസിന്റെ നിരവധി ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്ന വൈ എം സി എ റോച്ചസ്റ്റര്‍ അംഗമാണ്.