ബഹ്റിനില്‍ പുരാതന ക്രൈസ്തവര്‍ ജീവിച്ചിരുന്നതായി ഗവേഷകര്‍

ബഹ്റിനില്‍ പുരാതന ക്രൈസ്തവര്‍ ജീവിച്ചിരുന്നതായി ഗവേഷകര്‍

Breaking News Middle East

ബഹ്റിനില്‍ പുരാതന ക്രൈസ്തവര്‍ ജീവിച്ചിരുന്നതായി ഗവേഷകര്‍
മനാമ: അറബി നാടായ ബഹ്റനില്‍ ആദിമ ക്രൈസ്തവ സമൂഹം ജീവിച്ചിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചതായി പുരാവസ്തു ഗവേഷകര്‍ ‍.

ബഹ്റനിലെ മുഹറഖ് ദ്വീപിലെ സാമഹീജില്‍ നടത്തിയ ഉല്‍ഖനനത്തില്‍ ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്ന സന്യാസി മഠത്തിന്റെയോ മറ്റേതെങ്കിലും വലിയ കെട്ടിടത്തിന്റെയോ അവശിഷ്ടങ്ങള്‍ ആണ് കണ്ടെത്തിയത്. ബഹ്റനിലെ പുരാവസ്തു ഗവേഷകര്‍ തദ്ദേശവാസികളുടെ സഹായത്തോടുകൂടി പ്രദേശത്തുനിന്നും മണ്ണ് നീക്കം ചെയ്തപ്പോള്‍ 17 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ഈ വിവരം കഴിഞ്ഞ നവംബര്‍ 28-ന് ബഹ്റിന്‍ അതോറിട്ടി ഫോര്‍ കള്‍ച്ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബിഎസിഎ) പുറത്തു വിടുകയുണ്ടായി. ഈ സ്ഥലത്തുനിന്നും വീഞ്ഞ് ഉപയോഗിക്കുവാനുള്ള മണ്‍ പാത്രങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. ഇതില്‍ കുരിശിന്റെ അയാളവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ കാലപ്പഴക്കം പരിശോധിച്ചപ്പോള്‍ എ.ഡി 7-ാം നൂറ്റാണ്ടിനു മുമ്പ് നിര്‍മ്മിച്ചവയാണെന്നു ഗവേഷകര്‍ കണ്ടെ ത്തിയതായി പ്രൊഫസര്‍ റോബര്‍ട്ട് കാര്‍ട്ടര്‍ അഭിപ്രായപ്പെട്ടു.

ബഹ്റിനില്‍ ഇസ്ളാമിക വേരോട്ടത്തിനു മുമ്പ് ക്രൈസ്തവര്‍ ഇവിടെ ജീവിച്ചിരുന്നതായി ഗവേഷകര്‍ പറഞ്ഞു. ഇസ്ളാമിക അധിനിവേശത്തില്‍ പലരും ഇസ്ളാം മതത്തിലേക്കു മാറ്റപ്പെട്ടതായി കരുതുന്നതായി കാര്‍ട്ടര്‍ പറയുന്നു. ക്രൈസ്തവ ശേഷിപ്പുകള്‍ കണ്ടെത്തിയത് പുരാവസ്തു ഗവേഷണ ചരിത്രത്തിലെ സുപ്രധാന കണ്ടെത്തലാണെന്ന് പുരാവസ്തു ഗവേഷണ സംഘത്തിലെ പ്രൊഫ. തിമോത്തി ഇന്‍സുള്‍ പറഞ്ഞു.

ബഹ്റിനില്‍ ക്രൈസ് തവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് ലഭിച്ചത് വലിയ പ്രതീക്ഷ നല്‍കുന്നതായി ഡോ. സല്‍മാന്‍ അല്‍ മഹറി പറഞ്ഞു. ഇസ്ളാം മതം വരുന്നതിനു മുമ്പ് ഇവിടെ പ്രധാനപ്പെട്ട ഒരു ക്രൈസ്തവ കേന്ദ്രമായിരുന്നുവെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. മലനിരകളുള്ള സാമഹീജില്‍ ഇപ്പോള്‍ ഷെയ്ക് മോസ്ക് എന്ന ചെറിയ ഒരു മോസ്ക് സ്ഥിതി ചെയ്യുന്നുണ്ട്.