വെസ്റ്റ് ബാങ്കില്‍ 4560 വീടുകള്‍ക്ക് അനുമതി നല്‍കാന്‍ യിസ്രായേല്‍
വെസ്റ്റ് ബാങ്ക്: പലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ യഹൂദ കുടിയേറ്റം വ്യാപിപ്പിക്കാന്‍ യിസ്രായേല്‍ 4560 വീടുകള്‍ക്ക് അടുത്തയാഴ്ച നടക്കുന്ന സുപ്രീം പ്ളാനിങ് കൌണ്‍സില്‍ അനുമതി നല്‍കുമെന്ന് ഉന്നത വോത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1332 വീടുകള്‍ക്ക് അന്തിമ അനുമതി ലഭിക്കുമെന്നും ബാക്കി പ്രാഥമിക ക്ളിയറന്‍സ് നടപടി ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യിസ്രായേലില്‍ ബെന്‍ ഗാവിന്‍ നയിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ പിന്‍ബലത്തോടെ അധികാരത്തിലെത്തിയ നെതന്യാഹു ഭരണകൂടം കുടിയേറ്റം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപിത നിലപാടുമായി മുന്നോട്ടു പോവുകയാണ്.
7000 ത്തിലേറെ ഭവന യൂണിറ്റുകള്‍ക്കാണ് പുതിയ ഭരണകൂടം അനുമതി നല്‍കിയത്. ഇതില്‍ അധികവും വെസ്റ്റ് ബാങ്കിലാണ്. കുടിയേറ്റം തുടരുമെന്നും മേഖലയില്‍ യിസ്രായേലിന്റെ ശക്തി വര്‍ദ്ധിപ്പിക്കുമെന്നും പ്രതിരോധത്തിന്റെ കൂടി ചുമതല വഹിക്കുന്ന ധനമന്ത്രി ബെസലിസ് സ്മോട്ട്റിച് പറഞ്ഞു.
വെസ്റ്റ് ബാങ്കില്‍ യിസ്രായേല്‍ കുടിയേറ്റം വ്യാപിക്കുന്നത് അനധികൃതമാണെന്നാണ് പലസ്തീനിന്റെ ആരോപണം. പലസ്തീനില്‍ യിസ്രായേല്‍ പ്രശ്നത്തിന്റെ അടിസ്ഥാനം തന്നെ യിസ്രായേല്‍ കുടിയേറ്റ പദ്ധതികളിലൂടെ പലസ്തീന്‍ ഭൂമി കവരുന്നതാണ്.
പലസ്തീന്‍ സമാധാന ചര്‍ച്ച 14 മുതല്‍ നിലച്ചിരിക്കുന്ന അവസ്ഥയിലാണ്.

