ബംഗ്ളാദേശില്‍ തീവ്രവാദികള്‍ ക്രൈസ്തവരെ ഭയപ്പെടുത്തുന്നു; കുരിശുകള്‍കൊണ്ട് വീടുകള്‍ മാര്‍ക്ക് ചെയ്യുന്നു
ബംഗ്ളാദേശിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ഒരു പീഢന നിരീക്ഷണ വിഭാഗം നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷ മതവിശ്വാസികളെയും ഭയപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ബംഗ്ളാദേശ് സര്‍ക്കാര്‍ അടിസ്ഥാനപരമായി ഒരു സൈനിക അട്ടിമറിയുടെ ഭരണമാറ്റത്തിനു വിജയം കണ്ടു. ക്രിസ്ത്യാന്‍ സോളിഡാരിറ്റി ഇന്റര്‍നാഷണലിന്റെ അന്താരരാഷ്ട്ര കമ്മ്യൂണിക്കേഷന്‍സ് മേധാവി ജോയല്‍ വെല്‍ഡ് കാമ്പ് പറയുന്നത്: പുതിയതായി വന്ന സര്‍ക്കാര്‍ തീവ്രവാദികളെ നിയന്ത്രിക്കുന്നില്ല.
ക്രിസ്ത്യാനികള്‍ക്കും ബുദ്ധമതക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും എതിരായി ഇസ്ളാമിക ജിഹാദിസ്റ്റുകള്‍ ആക്രമണങ്ങള്‍ നടത്തുന്നതില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കാകുലരാണ്.
വെല്‍ഡ് കാമ്പ് ഒരു മിഷണറിക്കു സംഭവിച്ച ദുരനുഭവം പങ്കുവെയ്ക്കുന്നു. സൈനിക അട്ടിമറി നടന്ന് ഏകദേശം അഞ്ച് ദിവസത്തിനുശേഷം തീവ്രവാദികളുടെ ഒരു വലിയ സംഘം അദ്ദേഹത്തിന്റെ വീട്ടിലേക്കു വന്നു.
അവര്‍ വാളുകള്‍ പിടിച്ചിരുന്നു. തോക്കുകളുമുണ്ടായിരുന്നു. തന്നെയും ഭാര്യയെയും ഭീഷണിപ്പെടുത്തി പറഞ്ഞു: ഇനി ബംഗ്ളാദേശ് 100 ശതമാനം മുസ്ളീം രാജ്യമാകും. ഹിന്ദുക്കള്‍ക്കിടമില്ല, ക്രിസ്ത്യാനികള്‍ക്കിടമില്ല നിങ്ങള്‍ പോകണം. അങ്ങനെ ആ കുടുംബം രക്ഷപെട്ടപ്പോള്‍ തന്റെ അയല്‍പക്കത്തെ മറ്റു ക്രിസ്ത്യന്‍ വീടുകളില്‍ കുരിശുകള്‍കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നത് കണ്ടു.
അതിനാല്‍ ആസന്നമായ ആക്രമണത്തിനു ക്രിസ്ത്യാനികള്‍ എവിടെയൊക്കെ താമസിക്കുന്നു എന്നു കൃത്യമായി നിരീക്ഷിച്ചറിയാന്‍ കഴിയും. കൂടാതെ ആളുകള്‍ തെരുവില്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് നേരില്‍ കാണുവാനിടയായി.
ബംഗ്ളാദേശിലെ ക്രിസ്ത്യന്‍ സ്കൂളുകളും അടച്ചു പൂട്ടി. ഇപ്പോഴും ക്രൈസ്തവര്‍ ഉള്‍പ്പെടയുള്ള ന്യൂനപക്ഷങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.