ദൈവത്തിന്റെ നിയുക്ത പുത്രനെന്നും പ്രപഞ്ചത്തിന്റെ ഉടമയെന്നും അവകാശപ്പെട്ട പാസ്റ്റര്‍ അറസ്റ്റില്‍

ദൈവത്തിന്റെ നിയുക്ത പുത്രനെന്നും പ്രപഞ്ചത്തിന്റെ ഉടമയെന്നും അവകാശപ്പെട്ട പാസ്റ്റര്‍ അറസ്റ്റില്‍

Asia Breaking News Global

ദൈവത്തിന്റെ നിയുക്ത പുത്രനെന്നും പ്രപഞ്ചത്തിന്റെ ഉടമയെന്നും അവകാശപ്പെട്ട പാസ്റ്റര്‍ അറസ്റ്റില്‍

മനില: ദൈവത്തിന്റെ നിയുക്ത പുത്രനെന്നും പ്രപഞ്ചത്തിന്റെ ഉടമയെന്നും സ്വയം പ്രഖ്യാപിച്ച പാസ്റ്റര്‍ കുട്ടികളെ ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിന് അറസ്റ്റില്‍.

ലോകത്തിന്റെ വിവിധയിടങ്ങളില്‍ ലക്ഷക്കണക്കിനു അനുയായികളുള്ള ദുരുപദേശകനായ ഫിലിപ്പിന്‍സുകാരനായ അപ്പോളോ ക്വിബോലോയാണ് (75) കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായത്. തെക്കന്‍ നഗരമായ ദാവേയിലെ 72 ഏക്കര്‍ കോമ്പൌണ്ടിലെ ബങ്കറില്‍ ഒളിച്ചിരിക്കുകയാണെന്ന സംശയത്തില്‍ 2000 പോലീസുകാര്‍ ഇവിടെ രണ്ടാഴ്ചയായി തിരച്ചില്‍ നടത്തി വരികയായിരുന്നു.

ക്വിബോലോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കിംങ്ഡം ഓഫ് ജീസസ് എന്ന വലിയ സഭ പ്രവര്‍ത്തിച്ചു വരുന്നത്. പാസ്റ്റര്‍ എന്നു അറിയപ്പെടുന്ന ഇയാള്‍ ആഡംബര ജീവിതത്തിനുടമയായിരുന്നു. കോടതി ഉത്തരവുമായെത്തിയ പോലീസിനെ തടയാനായി പാസ്റ്ററിന്റെ അനുയായികള്‍ സ്ഥലത്തേക്കുള്ള പ്രവേശന കവാടം ഉപരോധിച്ചിരുന്നു.

ഒരു കത്തീഡ്രലും കോളജും 75000 സീറ്റുള്ള സ്റ്റേഡിയവുമുള്ള കോമ്പൌണ്ട് നിരീക്ഷിക്കാന്‍ പോലീസ് ഹെലികോപ്റ്ററും ഉപയോഗിച്ചു. ക്വീബോലോയ് അറസ്റ്റിലാകുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് തെര്‍മല്‍ ഇമേജിംഗും റഡാര്‍ സാങ്കേതിക വിദ്യയും ഉപയോഗിച്ച് പോലീസ് പ്രദേശത്ത് ഭൂമിക്കടിയില്‍ മനുഷ്യ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു.

ഫിലിപ്പിയന്‍സ് മുന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ ദീര്‍ഘകാല സുഹൃത്തായ ക്വിബോലോയ്ക്കെതിരെ ലൈംഗിക കുറ്റകൃത്യമടക്കം നിരവധി കേസുകളാണുള്ളത്. കുട്ടികളെയും ദുരുപയോഗം ചെയ്തു. മനുഷ്യക്കടത്ത് തുടങ്ങിയ കേസുകളില്‍ പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. ലൈംഗിക ആവശ്യങ്ങള്‍ക്കായി ആളുകളെ കടത്തിയ കേസില്‍ എഫ്ബിഐയുടെ പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു.

12നും 25-നും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളെയും യുവതികളെയും തന്റെ പിഎമാരായും പാസ്റ്റര്‍മാരായും നിയമിച്ചശേഷം ലൈംഗികമായി പീഢിപ്പിക്കുന്ന ആരോപണത്തില്‍ യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് 2021-ല്‍ ക്വിബോലോയ്ക്കെതിരെ കേസെടുത്തിരുന്നു.

കള്ള വിസ എടുത്തു തന്റെ അനുയായികളെ അമേരിക്കയിലേക്കു കൊണ്ടുവന്നു വന്‍തോതില്‍ പണം കടത്തി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്ന പേരിലും പണം സമാഹരിച്ചതിനും കേസുകളുണ്ട്.

1985-ല്‍ ഫിലിപ്പിയന്‍സില്‍ സ്ഥാപിച്ച ഈ സഭ അതിവേഗം വളര്‍ന്നു. ഫിലിപ്പിയന്‍സിലും 200 ലധികം രാജ്യങ്ങളിലും ദശലക്ഷക്കണക്കിനു അനുയായികളെ ആകര്‍ഷിച്ചു. ഫിലിപ്പിയന്‍സിലെ തിരഞ്ഞെടുപ്പില്‍ ക്വിബോലോയുടെ പിന്തുണ ഉണ്ടെങ്കിലേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജയിക്കാന്‍ സാധിക്കു എന്ന ധാരണയും പരന്നു.

ന്യൂ യെരുശലേം എന്ന പേരില്‍ 75 ഏക്കര്‍ വിസ്ത്രിയുള്ള ഒരു ആരാധനാലയം ഡാ വാവോ സിറ്റിയില്‍ പണി കഴിപ്പിച്ചു. വിശ്വാസത്തിന്റെ പേരില്‍ എല്ലാ വിധ ആളുകളിലും ക്വിബോലോയുടെ സാന്നിദ്ധ്യം നിറഞ്ഞിരുന്നു.

താന്‍ ദൈവത്തിന്റെ നിയുക്ത പുത്രനാണെന്നും പ്രപഞ്ചത്തിന്റെ ഉടമയാണെന്നും ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു. ലൈംഗിക ആവശ്യത്തിനായി നൈറ്റ് ഡ്യൂട്ടി എന്ന പേരിലായിരുന്നു അടിമകളായി ഇരകളെ എത്തിച്ചിരുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.