മോചിതരായ 135 രാഷ്ട്രിയ തടവുകാരില്‍ 13 പാസ്റ്റര്‍മാരും
ഈ വര്‍ഷം ആദ്യം ലാറ്റിനമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വയില്‍ തടവിലാക്കപ്പെട്ട യു.എസിലെ ടെക്സാസ് ആസ്ഥാനമായുള്ള മൌണ്ടന്‍ ഗേറ്റ് വേ മിനിസ്ട്രിയുടെ 13 പാസ്റ്റര്‍മാര്‍ക്കും മോചനം ലഭിച്ചു.
അന്യായമായി തടവിലാക്കിയ രാഷ്ട്രീയ തടവുകാരില്‍ 135 പേരെ മോചിപ്പിച്ച കൂട്ടത്തിലാണ് പാസ്റ്റര്‍മാര്‍ക്കും മോചനം ലഭിച്ചതെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്വതന്ത്രമായ അഭിപ്രായ പ്രകടനം, സഹവാസം, മതം ആചരിക്കല്‍ എന്നിവയുടെ മൌലീകാവകാശങ്ങള്‍ സമാധാനപരമായി വിനിയോഗിച്ചതിന് ആരെയും ജയിലില്‍ അടയ്ക്കരുത്. സള്ളിവന്‍ പറഞ്ഞു.
നിക്കരാഗ്വയില്‍ വിപുലമായ സുവിശേഷ പ്രവര്‍ത്തനത്തിനുശേഷം അറസ്റ്റിലായ നിക്കരാഗ്വന്‍ പാസ്റ്റര്‍മാരും മൌണ്ടന്‍ ഗേറ്റ് വേയിലെ മറ്റ് അംഗങ്ങളും മാര്‍ച്ചില്‍ 12 മുതല്‍ 15 വര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെട്ടു.
അവര്‍ക്ക് ഏകദേശം 1 ബില്യന്‍ ഡോളര്‍ പിഴ ചുമത്തി. അവര്‍ക്കായി വാദിച്ച രണ്ട് അഭിഭാഷകരെയും ശിക്ഷിക്കുകയും തടവിലാക്കുകയും ചെയ്തു. ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ദിവസമാണിത്.
മൌണ്ടന്‍ ഗേറ്റ് വേയുടെ സ്ഥാപകനും പ്രസിഡന്റുമായ ജോണ്‍ ബ്രിട്ടണ്‍ ഹാന്‍കോക്ക് പറഞ്ഞു. ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു. മിഷണറിമാരെ അറസ്റ്റു ചെയ്ത് ശിക്ഷിച്ചതില്‍ യു.എസ്. ഇടപെട്ടിരുന്നു.
ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നുള്ള ക്രൈസ്തവ സമൂഹം പാസ്റ്റര്‍മാര്‍ക്കും മറ്റു സഹപ്രവര്‍ത്തകര്‍ക്കുമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.

