തിങ്കളാഴ്ചയെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ച് ഗിന്നസ് ബുക്ക്
ശനിയും ഞായറും അവധി ആഘോഷിച്ചശേഷം തിങ്കളാഴ്ച സ്കൂളിലും ജോലിക്കും പോകണമെന്നത് ഓര്‍ക്കാന്‍ തന്നെ മടിയാണ് പലര്‍ക്കും. തിങ്കളാഴ്ച എന്ന ദിവസത്തെ അത്രമാത്രം വെറുത്തവരുമുണ്ട്.
ലോകത്ത് ഏറ്റവും മടിയുള്ള ദിവസമായി കണക്കാക്കിയിട്ടുള്ളതും തിങ്കളാഴ്ചയെയാണ്. അതിനാല്‍ തിങ്കളാഴ്ചയെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്.
ആഴ്ചയിലെ ഏറ്റവും മോശം ദിവസത്തിന്റെ റെക്കോര്‍ഡ് ഔദ്യോഗികമായി നല്‍കി ട്വിറ്റ് ചെയ്തിരിക്കുകയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്.
തിങ്കളാഴ്ച തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയതും രസകരമാണ്. നിരവധി പേരാണ് അതിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്.
തങ്ങളുടെ മനസ് വായിക്കാന്‍ കഴിഞ്ഞെന്നും തിങ്കളാഴ്ചയ്ക്ക് ഇതുതന്നെ വേണമെന്നും ഉള്ളതരത്തില്‍ കമന്റുകളും വരുന്നുണ്ട്.
എന്തായാലും സോഷ്യല്‍ മീഡിയ ഗിന്നസിന്റെ ഈ പ്രഖ്യാപനത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

