ഗതാഗതത്തിനിടെ ഭക്ഷ്യവസ്തുക്കള്‍ കേടാകുന്നത് തടയാന്‍ കൂളിംഗ് സംവിധാനം വികസിപ്പിച്ച് ഇന്ത്യന്‍ യുവാക്കള്‍

ഗതാഗതത്തിനിടെ ഭക്ഷ്യവസ്തുക്കള്‍ കേടാകുന്നത് തടയാന്‍ കൂളിംഗ് സംവിധാനം വികസിപ്പിച്ച് ഇന്ത്യന്‍ യുവാക്കള്‍

Breaking News India

ഗതാഗതത്തിനിടെ ഭക്ഷ്യവസ്തുക്കള്‍ കേടാകുന്നത് തടയാന്‍ കൂളിംഗ് സംവിധാനം വികസിപ്പിച്ച് ഇന്ത്യന്‍ യുവാക്കള്‍

ന്യൂഡെല്‍ഹി: ഗതാഗതത്തിനിടെ പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ കേടാകുന്നത് തടയാന്‍ പുതിയ കൂളിംഗ് സംവിധാനം വികസിപ്പിച്ച് ഇന്ത്യന്‍ യുവാക്കള്‍.

ഐഐടി ഡല്‍ഹിയില്‍ നിന്ന് ബയോടെക്നോളജിയില്‍ ബിരുദം നേടിയ 25 കാരിയായ ഷൈവി മാലിക് വാഹനത്തിന്റെ ഡീസല്‍ എഞിനെ ആശ്രയിക്കാതെ പ്രവര്‍ത്തിക്കുന്ന ശീതീകരണ സംവിധാനമാണ് വികസിപ്പിച്ചത്.

ഭക്ഷ്യ വിതരണ ശൃംഖലയിലെ പ്രധാന വെല്ലുവിളികളിലൊന്നാണ് ഗതാഗതത്തിനിടെയുണ്ടാകുന്ന ഭക്ഷ്യ നഷ്ടം.
ആവശ്യത്തിന് കോള്‍ഡ് സ്റ്റോറേജ് സൌകര്യങ്ങളും റഫ്രിജറേറ്റഡ് വാഹനങ്ങളും ഇല്ലാത്തതും ഇതിനു കാരണമാകുന്നു.

സാധാരണ റഫ്രിജറേറ്ററുകളില്‍ കൂളിംഗ് സംവിധാനത്തിനു ആവശ്യമായ വൈദ്യുതി വാഹനത്തിന്റെ ഡീസല്‍ എന്‍ജിനില്‍നിന്നാണ് ലഭിക്കുന്നത്.

വാഹനങ്ങളില്‍നിന്ന് കാര്‍ബണ്‍ പുറന്തള്ളല്‍ വര്‍ദ്ധിപ്പിക്കുന്ന ഈ പ്രശ്നത്തിനു സാങ്കേതിക പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഷൈവിയും സഹപ്രവര്‍ത്തകരായ വിവേക് മഹീന്ദ്രകറും, ധാര്‍മ്മിക് ബഹോദരയും.

ട്രക്കിന്റെ എഞ്ചിനെ ആശ്രയിക്കാതെ സ്വന്തമായി ലിഥിയം-അയണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ശീതീകരണ സംവിധാനമാണ് വികസിപ്പിച്ചത്.

ട്രക്ക് നിര്‍ത്തിയിരിക്കുമ്പോഴും എഞ്ചിന്‍ ഓഫ് ചെയ്തിരിക്കുമ്പോഴും ചരക്ക് തണുപ്പിച്ച സൂക്ഷിക്കാനും ഈ സംവിധാനത്തിനു കഴിയും. വാഹനം തകരാറിലായാലും കൂളിംഗ് തുടരം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.