കോവിഡ് ചിലരില്‍ മാത്രം തീവ്രമാകുന്നതിനു കാരണം കണ്ടെത്തി

കോവിഡ് ചിലരില്‍ മാത്രം തീവ്രമാകുന്നതിനു കാരണം കണ്ടെത്തി

Breaking News USA

കോവിഡ് ചിലരില്‍ മാത്രം തീവ്രമാകുന്നതിനു കാരണം കണ്ടെത്തി
ന്യുയോര്‍ക്ക്: എന്തുകൊണ്ടാണ് മഹാമാരിയായ കോവിഡ് ചിലരില്‍ മാത്രം തീവ്രമാകുന്നത്? ഇത് എല്ലാവരേയും ചിന്തിപ്പിച്ച ചോദ്യമായിരുന്നു.

അതിനു കാരണം കണ്ടെത്തിയിരിക്കുകയാണ് ന്യുയോര്‍ക്കിലെ മൌണ്ട് സീനായ് ആശുപത്രിയിലെ ഒരു സംഘം ശാസ്ത്രജ്ഞന്മാര്‍ ‍.

ന്യുയോര്‍ക്ക് നഗരിയില്‍ കോവിഡ് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ സമയത്ത് കോവിഡ് രോഗികളില്‍നിന്ന് ശേഖരിച്ച രക്തത്തിന്റെയും ശ്വാസകോശത്തിലെ ഫ്ളൂയിഡുകളുടെയും സാംപിളുകളാണ് ഗവേഷണത്തിനായി ഉപയോഗിച്ചത്.

ചില പ്രതിരോധ കോശങ്ങളുടെ ക്രമക്കേടാണ് ശ്വാസകോശത്തിലെ അണുബാധയ്ക്ക് കാരണമാകുന്നതെന്ന് മൌണ്ട് സീനായിലെ ഇകാന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ പറയുന്നു. കോശ സംയുക്തങ്ങളെ അഴിച്ചു പണിയുന്ന മാക്രോ ഫേജുകളെന്ന പ്രതിരോധ കോശങ്ങള്‍ ശ്വാസ കോശത്തില്‍ കുറയുന്നതാണ് രോഗ തീവ്രതയുടെ കാരണം.

ഈ സ്ഥാനത്തേക്ക് പുതിയ ചില കോശങ്ങള്‍ രക്തത്തില്‍നിന്ന് ശ്വാസകോശത്തിലെത്തി നീര്‍ക്കെട്ട് ഉണ്ടാക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.

മാക്രോ ഫേജുകളുടെ ശോഷണം നിയന്ത്രിച്ചും നീര്‍ക്കെട്ടുണ്ടാക്കുന്ന കോശങ്ങളുടെ ശ്വാസകോശത്തിലേക്കുള്ള പ്രവേശനം തടഞ്ഞും കോവിഡിനെയും മറ്റ് വൈറല്‍ ശ്വാസകോശ രോഗങ്ങളെയും ചികിത്സിക്കാമെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

പ്രായമായവരില്‍ മാക്രോ ഫേജുകളുടെ എണ്ണം കുറവായതാണ് ഇവരില്‍ കോവിഡ് രോഗതീവ്രത ഏറുന്നതിന്റെ കാരണമെന്നും ഗവേഷകര്‍ പറയുന്നു. നീര്‍ക്കെട്ടുണ്ടാക്കുന്ന കോശങ്ങള്‍ ഇവരില്‍ അധികവും ആയിരിക്കും.