ട്രംപിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ "മിസ്റ്റര്‍ സാത്താന്‍'' യൂട്യൂബര്‍ കുറ്റം സമ്മതിച്ചു

ട്രംപിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ “മിസ്റ്റര്‍ സാത്താന്‍” യൂട്യൂബര്‍ കുറ്റം സമ്മതിച്ചു

Breaking News USA

ട്രംപിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ “മിസ്റ്റര്‍ സാത്താന്‍” യൂട്യൂബര്‍ കുറ്റം സമ്മതിച്ചു

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുമെന്ന് “മിസ്റ്റര്‍ സാത്താന്‍” എന്ന ഹാന്‍ഡില്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ പെന്‍സില്‍വാനിയക്കാരനായ പ്രതി കുറ്റം സമ്മതിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ ട്രംപിനെയും മറ്റ് ഫെഡറല്‍ ഉദ്യോഗസ്ഥരെയും യൂട്യൂബില്‍ നിരവധി ഭീഷണി സന്ദേസങ്ങള്‍ പോസ്റ്റു ചെയ്ത 33 കാരനായ ഷോണ്‍ മോണ്‍പര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ബട്ലറില്‍ താമസിക്കുന്ന പ്രതിക്കെതിരെ കേസെടുത്തിരുന്നു. ജില്ലാ ജഡ്ജി ഡബ്ളിയു സ്കോട്ട് ഹാര്‍ഡിക് മുമ്പാകെ രണ്ട് കുറ്റങ്ങള്‍ സമ്മതിച്ചു.

അധികാരികള്‍ പറയുന്നതനുസരിച്ച് 2025 ജനുവരിയില്‍ മോണ്‍പര്‍ ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം ഞാന്‍ നിരവധി തോക്കുകള്‍ വാങ്ങിയിട്ടുണ്ട്. വെടിയുണ്ടകള്‍ ശേഖരിച്ചു വരികയാണ് എന്നു പോസ്റ്റ് ചെയ്തു.

ഒടുവില്‍ ഞാന്‍ ഒരു കൂട്ട വെടിവെയ്പ് നടത്താന്‍ പോകുന്നു എന്ന് മിസ്റ്റര്‍ സാത്താന്‍ എന്ന് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

നമ്മള്‍ ആളുകളെയും ട്രംപിനെയും എലോണിനെയും ട്രംപ് നിയമിച്ച എല്ലാ ഏജന്‍സികളുടെ തലവന്മാരെയും തടസ്സമായി നില്‍ക്കുന്ന ആരെയും കൊല്ലാന്‍ തുടങ്ങണം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മോണ്‍പര്‍ പറഞ്ഞു. ഐസിഇ തീവ്രവാദികളാണ് നമ്മള്‍ അവരെ കൊല്ലാന്‍ തുടങ്ങണം.

മാര്‍ച്ചിലെ പോസ്റ്റില്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് എഫ്ബിഐ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.