എറിത്രിയയില്‍ വീണ്ടും ക്രിസ്ത്യാനികള്‍ അറസ്റ്റില്‍

എറിത്രിയയില്‍ വീണ്ടും ക്രിസ്ത്യാനികള്‍ അറസ്റ്റില്‍

Asia Breaking News

എറിത്രിയയില്‍ വീണ്ടും ക്രിസ്ത്യാനികള്‍ അറസ്റ്റില്‍

കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ അടുത്തിടെ നടന്ന ഒരു ആത്മീയ സമ്മേളനത്തിനിടെ അറസ്റ്റിലാക്കപ്പെട്ട ഒരു ഡസനിലധികം ക്രൈസ്തവരെ രഹസ്യ തടങ്കലിലാക്കിയതായി റിപ്പോര്‍ട്ട്.

മാര്‍ച്ച് 15-ന് ഞായറാഴ്ച ഒരു അജ്ഞാത സ്ഥലത്ത് ഒത്തുകൂടിയ സുവിശേഷ വിഹിത സഭകളിലെ വിശ്വാസികളായ 13 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരെ തലസ്ഥാന നഗരിയായ അസ്മരയിലേക്ക് കൊണ്ടുപോയതായും പിന്നീട് ഇവരെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നുമാണ് വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ് കാനഡു എന്ന അഭിഭാഷക സംഘടന പറഞ്ഞു.

ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ടിരുന്ന 100 ലധികം വിശ്വാസികളെ വിട്ടയച്ചതിനുശേഷമാണ് പുതുതായി അറസ്റ്റു നടന്നത്.

സ്വേച്ഛാധിപത്യപരമായി പെരുമാറുന്ന അധികാരികളുടെ കിഴിലുള്ള ഭരണകൂടം ക്രൈസ്തവരില്‍ ഓര്‍ത്തഡോക്സ് സഭ, റോമന്‍ കത്തോലിക്ക സഭ, ഇവാഞ്ഛലിക്കല്‍ ലൂഥറണ്‍ സഭ, ഇസ്ളാം എന്നിവയ്ക്കു മാത്രമേ രാജ്യത്ത് അംഗീകാരമുള്ളു.

മറ്റെല്ലാ ക്രിസ്ത്യന്‍ ഗ്രൂപ്പുകളും നിരോധിക്കപ്പെട്ടിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത സുവിശേഷ വിഹിത സഭക്കാര്‍ അല്ലെങ്കില്‍ പെന്തക്കോസ്ത് സഭകളില്‍ രഹസ്യമായി ആരാധിക്കുന്ന വിശ്വാസികളെയാണ് കസ്റ്റഡിയിലെടുക്കുന്നത്.

ഇവരെ വിചാരണ കൂടാതെ ഷിപ്പിംഗ് കണ്ടെയ്നറുകളിലോ വിദൂര ജയില്‍ ക്യാമ്പുകളിലോ വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിക്കുകയാണ് രീതിയെന്ന് സംഘടനകള്‍ ആരോപിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.