സൌരയൂഥത്തിനപ്പുറം കണ്ടെത്തിയത് 5,235 ഗ്രഹങ്ങള്‍
ന്യുയോര്‍ക്ക്: സൌരയൂഥത്തിനപ്പുറം നാം വിചാരിച്ചതിലും അധികമാണ് ഗ്രഹങ്ങളുടെ എണ്ണം. 2022-ല്‍ ശാസ്ത്രലോകം കണ്ടെത്തിയത് 300-ലേറെ പുതിയ എക്സോ പ്ളാനറ്റുകളെ.
ഭൂമിയുള്‍പ്പെടുന്ന സൌരയൂഥത്തിന് പുറത്ത് സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെയാണ് നാം ‘എക്സോ പ്ളാനറ്റ്’ എന്നു വിളിക്കുന്നത്.
2021 അവസാനിക്കുമ്പോള്‍ 4,904 എക്സോ പ്ളാനറ്റുകളായിരുന്നു ശാസ്ത്രലോകം ആകെ കണ്ടെത്തിയിരുന്നത്. എന്നാല്‍ 2022 അവസാനിച്ചതോടെ ഇത് 5,235 ആയി ഉയര്‍ന്നു. അതായത് 331 എക്സോ പ്ളാനറ്റുകളെയാണ് പോയ വര്‍ഷം തരിച്ചറിഞ്ഞത്.
ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ വിക്ഷേപണം എക്സോ പ്ളാനറ്റുകളുടെ കണ്ടെത്തലില്‍ നിര്‍ണ്ണായകമായി. ഇതുവരെ നിക്ഷേപിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലുതും ശക്തവുമായ സ്പേസ് ടെലിസ്ക്കോപ്പായ ജെയിംസ് വെബ് നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, കനേഡിയന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സംയുക്ത സംരംഭമാണ്.
2021 ഡിസംബറിലാണ് ഹബില്‍ ടെലിസ്ക്കോപ്പിന്റെ പിന്‍ഗാമിയായ ജെയിംസ് വെബിനെ വിക്ഷേപിച്ചത്. കഴിഞ്ഞ ജൂലായ് മുതലാണ് ജെയിംസ് വെബ് വിവരങ്ങള്‍ കൈമാറിത്തുടങ്ങിയത്.
പുതുതായി കണ്ടെത്തിയവയില്‍ നാലു ശതമാനം ഗ്രഹങ്ങള്‍ ഭൂമിയെയും ചൊവ്വായെയും പോലെ പാറകള്‍ നിറഞ്ഞതാണ്. രണ്ട് ഗ്രഹങ്ങളില്‍ ജലത്തിന്റെ സാന്നിദ്ധ്യം ഉണ്ടായേക്കാമെന്നും കരുതുന്നു.
എച്ച്ഡി 109833 ബി എന്നാണ് ശാസ്ത്രലോകം 2022 അവസാനം കണ്ടെത്തിയ എക്സോപ്ളാനറ്റിന്റെ പേര്. ഇതിന് നെപ്ട്യൂണുമായി സാദൃശ്യമുണ്ട്.

