ബംഗാളില്‍ ക്രൈസ്തവരെ നിര്‍ബന്ധിച്ചു വിശ്വാസം ത്യജിപ്പിക്കാന്‍ ശ്രമം

ബംഗാളില്‍ ക്രൈസ്തവരെ നിര്‍ബന്ധിച്ചു വിശ്വാസം ത്യജിപ്പിക്കാന്‍ ശ്രമം

Breaking News Global

ബംഗാളില്‍ ക്രൈസ്തവരെ നിര്‍ബന്ധിച്ചു വിശ്വാസം ത്യജിപ്പിക്കാന്‍ ശ്രമം
പശ്ചിമ മിഡ്നാപ്പൂര്‍ ‍: പശ്ചിമ ബംഗാളിലെ ഒരു ഗ്രാമത്തില്‍ അനുഭവത്തിലൂടെ യേശുക്രിസ്തുവിനെ സ്വീകരിച്ച വിശ്വാസികളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും തിരികെ കൊണ്ടുപോകാന്‍ ശ്രമം.

പശ്ചിമ മിഡ്നാപ്പൂര്‍ ജില്ലയിലെ ബില്‍ക്കുവ ഗ്രാമത്തില്‍ ഒയാസിസ് മിനിസ്ട്രീസ് ചര്‍ച്ചിന്റെ പാസ്റ്റര്‍ ശുശ്രൂഷിക്കുന്ന സഭയിലെ വിശ്വാസികളെയാണ് തിരികെ കൊണ്ടുപോകാന്‍ സുവിശേഷ വിരോധികള്‍ ശ്രമം നടത്തുന്നത്.
പാസ്റ്റര്‍ രാമു ഹാലയുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം മൂലം ദൈവം അത്ഭുതം പ്രവര്‍ത്തിച്ചതിനാല്‍ പ്രദേശത്തുനിന്നും ചില ഹിന്ദു കുടുംബങ്ങളെ കര്‍ത്താവ് രോഗ സൌഖ്യം നല്‍കുകയും പൈശാചിക ബന്ധനങ്ങളില്‍നിന്നു വിടുവിക്കുകയും ചെയ്തു.

ഇത്തരത്തില്‍ സമീപ കാലത്ത് 12 പേര്‍ വിശ്വാസത്തില്‍ വരികയുണ്ടായി. ഈ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നതിനോടൊപ്പം സഭാ ആരാധനകളും അനുഗ്രഹമായി നടന്നു വരുന്നു. ഇതിനിടയില്‍ ഒരു ദിവസം ചില സുവിശേഷ വിരോധികളെത്തി സഭായോഗം അലങ്കോലപ്പെടുത്തുകയും പാസ്റ്ററെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

മതപരിവര്‍ത്തനം നടത്തിയവര്‍ തിരികെ വരണമെന്നും അല്ലാത്തപക്ഷം ഇവിടെ പ്രവര്‍ത്തിപ്പാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു ഇവരുടെ കുടിവെള്ളം മുട്ടിക്കുകയും വയലില്‍ ജോലികള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. ദൈവമക്കള്‍ ഈ ദൈവസഭയ്ക്കും പ്രദേശത്തിനുമായി പ്രാര്‍ത്ഥിക്കുക.

1 thought on “ബംഗാളില്‍ ക്രൈസ്തവരെ നിര്‍ബന്ധിച്ചു വിശ്വാസം ത്യജിപ്പിക്കാന്‍ ശ്രമം

  1. Pingback: Homepage

Comments are closed.