കാശ്മീരിലും അസമിലും മണിപ്പൂരിലും തീവ്രവാദി ആക്രമണം
ശ്രീനഗര്‍: ശ്രീനഗറില്‍ സൈനികര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരുക്കേറ്റു. നൗവാട്ടയിലെ സൈനിക ക്യാമ്പിനു സമീപമാണ് ആക്രമണമുണ്ടായത്. തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.
അസമിലും മണിപ്പൂരിലും തീവ്രവാദി ആക്രമണമുണ്ടായി അസമില്‍ ടിന്‍സുകിയ ജില്ലയില്‍ നാലിടത്ത് സ്ഫോടനമുണ്ടായി.
മണിപ്പൂരില്‍ രണ്ടിടത്തും സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേ സമയം നിയന്ത്രണ രേഖയ്ക്ക് സമീപം ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു.

