സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായതോടെ ഓരോരുത്തര്‍ക്കും സ്വന്തം ഫോട്ടോ ഏതുസമയവും എടുക്കാന്‍ സാധിക്കും.
ഇങ്ങനെ സെല്‍ഫി എടുക്കുന്നത് ഇപ്പോള്‍ വ്യാപകമായിരിക്കുന്നു. ഇങ്ങനെ അമിതമായി സെല്‍ഫി എടുക്കുന്നവര്‍ക്ക് ഒരു ദുഃഖവാര്‍ത്ത.
അമിത സെല്‍ഫി ഭ്രമം നിങ്ങളെ ഒരു വലിയ അപകടം കാത്തിരിക്കുന്നുണ്ട്.
നിരന്തരം സെല്ഫിയെടുക്കുന്നവര്ക്ക് ഭാവിയില്‍ സ്വന്തം മുഖത്തിന്റെ ചുളിഞ്ഞ രൂപം മാത്രമേ കാണാനാവൂ എന്നും സെല്‍ഫോണില്‍ നിന്നും പുറത്തേക്കു വരുന്ന റേഡിയേഷനും ഫോണിന്റെ പ്രകാശവും മുഖചര്‍മ്മത്തിന് ഏറെ ദോഷകരമായി ബാധിക്കുമെന്നുമാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍.
നിരന്തരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നയാളുടെ മുഖം സൂക്ഷിച്ചു നോക്കിയാല്‍ തന്നെ അയാള്‍ ഫോണ്‍ ഉപയോഗിക്കുന്നത് മുഖത്തിന്റെ ഏതും ഭാഗം ചേര്‍ത്തു വച്ചാണെന്നു മനസ്സിലാക്കാനും സാധിക്കുമെന്നും പഠന ഗവേഷകര്‍ പറയുന്നു.
സ്മാര്‍ട്ട് ഫോണില്‍ നിന്നും പുറപ്പെടുന്ന ഇലക്ട്രോ മാഗ്നെറ്റിക് രശ്മികള്‍ മുഖത്തെ ഡിഎന്‍എ തകരാറിലാക്കുമെന്നും മുഖത്തിന്റെ പ്രതിരോധ ശേഷി നശിപ്പിക്കുമെന്നും ബ്രിട്ടനിലെ ലിനിയ സ്കിന്‍ ക്ലിനിക് മെഡിക്കല്‍ ഡയറക്ടര്‍ സൈമണ്‍ സൊയേകി പറയുന്നു.

